കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് ഫെസ്റ്റിന്റെ പേരില്‍ വ്യാജ വാര്‍ത്ത ചമച്ചു, ആര്‍എസ്എസ്സുകാരന്‍ മാപ്പ് പറഞ്ഞു

Google Oneindia Malayalam News

കണ്ണൂര്‍: സംഘപരിവാര്‍ അനുകൂലികളെ സോഷ്യല്‍ മീഡിയകളില്‍ എതിരാളികള്‍ സംഘികളെന്നാണ് വിളിയ്ക്കുക. ഇടത് അനുകൂലികളെ കമ്മികളെന്നും. സംഘികളും കമ്മികളും തമ്മിലുള്ള യുദ്ധം ഓണ്‍ലൈന്‍ ലോകത്ത് സുപരിചിതമാണ് ഇപ്പോള്‍.

വാര്‍ത്തകളും വ്യാജ വാര്‍ത്തകളും ഫോട്ടോഷോപ്പ് തന്ത്രങ്ങളും എല്ലാം എല്ലാ വിഭാഗക്കാരും നന്നായി തരം നോക്കി പയറ്റാറും ഉണ്ട്. എന്നാല്‍ ഡിവൈഎഫ്‌ഐക്കെതിരെ വാര്‍ത്ത നല്‍കിയ ഒരു ആര്‍എസ്എസ് അനുകൂലിയ്ക്ക് 'പണി' കിട്ടിയതിനെ കുറിച്ചാണ് ഇപ്പോള്‍ ദേശാഭിമാനിയില്‍ വാര്‍ത്ത.

DYFI

ലൈവ് കേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലില്‍ ആണ് ഡിവൈഎഫ്‌ഐക്കെതിരെ ഇല്ലാത്ത വാര്‍ത്ത വന്നത്. കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.

ഒടുവില്‍ വാര്‍ത്ത പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് പരസ്യമായ മാപ്പ് പറയേണ്ടി വന്നു എന്നാണ് ദേശാഭിമാനി വാര്‍ത്ത. ഇരിട്ടി സ്വദേശിയായ സി അര്‍ജ്ജുന്‍ ആണ് മാപ്പ് പറഞ്ഞത്. വാര്‍ത്താ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒടുവില്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് അര്‍ജ്ജുന്‍ ഡിവൈഎഫ്‌ഐ നേതാക്കളോട് മാപ്പ് പറഞ്ഞത്. പോര്‍ട്ടില്‌ന്റെ പ്രാദേശിക ലേഖകനാണ് ഇയാള്‍. ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞിട്ടാണ് അങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ടത്രെ.

എന്തായാലും വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ അതില്‍ ഖേദം പ്രകടിപ്പിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചു. പഴയ വാര്‍ത്ത പിന്‍വലിയ്ക്കുകയും ചെയ്തിട്ടുണ്ട്.

English summary
RSS supporter seek apology from DYFI leaders for spreading fake news: Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X