കൊലവിളിയുമായി പാർട്ടികൾ, അക്രമങ്ങൾ അവസാനിക്കുന്നില്ല! പന്തളത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു!

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സിപിഎം ബിജെപി സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെ പന്തളത്ത് മറ്റൊരു ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.

വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല, ഒഴിവായത് വൻ അപകടം!!

ഞായറാഴ്ച രാത്രി എട്ടരയോടെ പന്തളം കടയ്ക്കാട് ജങ്ഷനിൽ വച്ചാണ് സംഭവം. ആർഎസ്എസ് പ്രവര്‍ത്തകൻ കടയ്ക്കാട് മേലൂട്ട് വീട്ടിൽ അജിത്തിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആശാരി കണ്ണൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അജിത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് സിപിഎം ബിജെപി സംഘർഷം നിലനിന്നിരുന്നു.

attack

വെള്ളിയാഴ്ച തലസ്ഥാനത്തുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ശനിയാഴ്ച രാത്രി ആർഎസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഞായറാഴ്ച ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെയും പരക്കെ അക്രമണം ഉണ്ടായിരുന്നു.

രാഷ്ട്രീയ സംഘർഷങ്ങൾ തടയുന്നതിൽ പോലീസ് പരാജയമാണെന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നിരിക്കുകയാണ്. ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പോലീസ് ജാഗ്രത പാലിച്ച് വരികയാണ്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ ടിഎസ് രാഘവന്‍ പിള്ള സ്മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. തൊട്ടുപിന്നാലെ സിപിഎം പ്രവര്‍ത്തകന്‍ കടക്കാട് ഉളമയില്‍ ഷംനാദിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

English summary
rss worker attacked in panthalam.
Please Wait while comments are loading...