കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാന്‍ കമ്മീഷണറുടെ ഉത്തരവ്

  • By Sandra
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍. കാബിനറ്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ ഉത്തരവ്.

കാബിനറ്റ് തീരുമാനങ്ങള്‍ നടപടിയാകുന്നതുവരെ പരസ്യപ്പെടുത്താന്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച വിവരാവകാശ കമ്മീഷന്‍ മൂന്ന് മാസത്തിനിടെ മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഹര്‍ജി സമര്‍പ്പിക്കുന്നവര്‍ക്ക് 10 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള കാലയളവില്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളാണ് നിലവില്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കേണ്ടത്.

rti-logo

മന്ത്രിസഭ ഓരോ വിഷയത്തിലും തീരുമാനമെടുത്തു കഴിഞ്ഞാല്‍ അക്കാര്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്തണമെന്നും നിയമമുണ്ട്. ഇതിന് പുറമേ സര്‍ക്കാര്‍ വെബ്ബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. വിവരാവകാശ നിയമത്തിലെ 41 ബി വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ സ്വമേധയാ പരസ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് വ്യക്തമാക്കിയത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പുതിയ നിര്‍ദ്ദേശത്തോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭ കൈക്കൊണ്ട വിവാദ തീരുമാനങ്ങളും വിവരാവകാശം വഴി പുറത്തുവരും.

English summary
RTI Commissioner directs Cabinet meeting decissions under RTI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X