റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വയനാട് സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam


ബദിയടുക്ക: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വയനാട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മൗവ്വാര്‍ ബേംറോഡിലെ സാജന്റെ പറമ്പില്‍ റബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്യുന്ന വയനാട് സ്വദേശി ബിജു(30)വാണ് മരിച്ചത്. മൂന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. സാജന്റെ പുതുക്കിപ്പണിയുന്ന വീടിനോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു ബിജു താമസിച്ചിരുന്നത്.

വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം സാജന്‍ എറണാകുളത്ത് പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയ സാജന്‍ കുട്ടികളുടെ പുസ്തകമെടുക്കാനായി ബിജുവിന്റെ മുറിയിലേക്ക് പോയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോഴാണ് ബിജുവിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.

suicide

ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. വാതില്‍ പൊളിച്ച് ബിജുവിനെ ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Rubber topping labour found dead,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്