വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

വടകര: സ്കൂട്ടറില്‍ കടത്തുകയായിരുന്ന അറുപത് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു . മൂടാടിതെരുവിലെ രന്‍ദീപി (29) നെയാണ് ദേശീയപാതയില്‍ ഫയര്‍ സ്റ്റേഷന്‍ ജംക്ഷനില്‍ വച്ച് എക്സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫിസര്‍ വിജയന്‍ കുയ്യണ്ടത്തിലും സംഘവും അറസ്റ്റ് ചെയ്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ കൊല്ലമ്പാടിയിലെ വിദ്യാര്‍ത്ഥി മരിച്ചു

മാഹിയില്‍ നിന്നും 30 ലീറ്റര്‍ മദ്യം സ്കൂട്ടറിന്റെ അറയിലും ബാഗിലുമായാണ് ഒളിപ്പിച്ചിരുത്. പിടിയിലായ രന്‍ദീപ് ബസ് ഡ്രൈവറാണ്.

drinks

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.രാകേഷ്ബാബു, എന്‍ എസ് സുനീഷ്, ആര്‍ എന്‍ ജിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth arrested for keeping foreign liquor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്