'കേരളത്തിലെ കോണ്‍ഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു', പ്രതിപക്ഷത്തിനെതിരെ ശൈലജ
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നിഷേധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സ്പീക്കറുടെ ഓഫീസിന് മുന്നിൽ എംഎൽഎമാർ പ്രതിഷേധിച്ചത്.

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപരോധം സംഘര്‍ഷത്തിലേക്ക് നീങ്ങിയത് വിവാദമായിരിക്കുകയാണ്. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. സനീഷ് കുമാര്‍, കെകെ രമ അടക്കമുളള പ്രതിപക്ഷ എംഎല്‍എമാര്‍ കയ്യാങ്കളിയില്‍ പരിക്കേറ്റിട്ടുണ്ട്. നിയമസഭയിലെ സംഘര്‍ഷത്തില്‍ 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. തങ്ങളെ മര്‍ദ്ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
സഭയിലെ സംഘര്‍ഷത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും സ്പീക്കറുടെ ചേമ്പറില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പീക്കര്‍ വ്യാഴാഴ്ച കക്ഷി നേതാക്കളുടെ യോഗം വിളിച്ചിച്ചുണ്ട്. പ്രതിപക്ഷം യോഗത്തില്‍ പങ്കെടുക്കും. അതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെകെ ശൈലജ രംഗത്ത് വന്നിരിക്കുകയാണ്.
കെകെ ശൈലജയുടെ പ്രതികരണം: ' സഭയില്‍ അനാവശ്യമായ ബഹളങ്ങളുന്നയിച്ചും എറ്റവും അവസാനം സ്പീക്കറെ ഉള്‍പ്പെടെ അധിക്ഷേപിച്ചും വാച്ച് & വാര്‍ഡിനെ കൈയ്യേറ്റം ചെയ്തും തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടര്‍ന്നുവരുന്നത്. സഭ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ട സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചും, ഗിമ്മിക്കുകളിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചും കേരളത്തിലെ കോണ്‍ഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുകയാണ്.
രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി അനിതര സാധാരണമായ അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ടുന്ന ജിഎസ്ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ന്യായമായ അവകാശങ്ങള്‍ പോലും കൃത്യമായി അനുവദിക്കാത്ത കേന്ദ്രം വിവിധ രീതികളില്‍ സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്നും പണം തിരിച്ച് ചോദിക്കുകയും ചെയ്യുന്നത് മലയാളികളോടാകെയുള്ള വഞ്ചനയാണ്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ഈ രാഷ്ട്രീയ പകപോക്കലിനെ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്ന് മാത്രമല്ല ഇത്തരം വിഷയങ്ങള്‍ സജീവ ചര്‍ച്ചയാവേണ്ടുന്ന വേളയില്‍ സഭയ്ക്ക് അകത്തും പുറത്തും അനാവശ്യ ബഹളങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്'.












Click it and Unblock the Notifications