രാജീവിന്റെ കൊലയ്ക്ക് പിന്നില്‍... കൊല നടത്തിയത്.... എല്ലാം പറഞ്ഞ് യതീഷ് ചന്ദ്ര
തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ട്‌പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര. രാജീവിനെ തട്ടിക്കൊണ്ട് പോയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലാണ് യതീഷ് ചന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ തെളിവുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം.
കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎസ്പി ഷംസുദ്ദീനാണ് അന്വേഷണ ചുമതല. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നാലുപേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നും മറ്റ് രണ്ട് പ്രതികളായ ജോണി രഞ്ജിത്ത് എന്നിവര്‍ക്കായ തിരച്ചില്‍ തുടരുകയാണെന്നും യതീഷ് ചന്ദ്ര പറയുന്നു.

ശാസ്ത്രീയമായ തെളിവുകളും ഫോറന്‍സിക് തെളിവുകളും സ്വീകരിച്ച് വരികയാണെന്നും തിരിച്ചറിയല്‍ പരേഡിന് ശേഷം അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറത്തുവിടുമെന്നാണ് അദ്ദേഹം പറയുന്നത്. ഹൈക്കോടതി അഭിഭാഷകനായ സിപി ഉദയഭാനുവിനെതിരായ ആരോപണങ്ങളും അന്വേഷിക്കു്‌നുണ്ടെന്ന് യതീഷ് ചന്ദ്ര പറഞ്ഞു.












Click it and Unblock the Notifications