കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സ്വർണ വില കുതിച്ചു കയറി; പവന് 680 രൂപ ഇന്ന് ഉയർന്നു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 680 രൂപയാണ് ഇന്ന് ഉയർന്നത്. ഗ്രാമിന് 85 രൂപ കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപയാണ്. ഗ്രാമിന്റെ വില ഉയർന്നപ്പോൾ 4685 - ല്‍ എത്തി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുക്രൈന് എതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയരുകയായിരുന്നു. രാവിലെ 9.20 - ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിൽ എത്തികയായിരുന്നു.

golf

അതേസമയം, ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായിരുന്നു ഇന്നലെയുളള വില. എന്നാൽ, ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 ആയി മാറിയിരുന്നു.

എന്നാൽ, ചൊവ്വാഴ്ച സ്വര്‍ണ വില പവന് 280 രൂപ കൂടിയിരുന്നു. ഏതാനും ദിവസമായി സ്വര്‍ണ വില വ്യത്യസ്തമായ വിലകൾ പ്രകടപ്പിക്കുകയാണ്. ഈ മാസം 12 - ന് കുതിച്ചു കയറിയ വില 16 - മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നിരുന്നു.

അതേസമയം, റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ കാര്യമായ മാറ്റം സ്വര്‍ണ വിലയില്‍ ഉണ്ടായി. രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന് കരുതുന്ന സ്വര്‍ണ വിലയെയും സ്വാധീനിക്കുകയാണ്.

എന്നാൽ, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറ് ഡോളറിന് മുകളില്‍ എത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അതേസമയം, എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്. യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടമാണ്.

നിഫ്റ്റി 16,600 നും സെന്‍സെക്സ് 56,000 നും താഴേയ്ക്ക് പതിച്ചു. സെന്‍സെക്സ് 1426 പോയന്റ് താഴ്ന്ന് 55,805 ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തില്‍ 16,655 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ, കഴിഞ്ഞ നവംബറിന് ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധനവ്.

റഷ്യ യുക്രൈന് എതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് വൻ നഷ്ടം. ഒരു മണിക്കൂര്‍ കൊണ്ട് എട്ടു ലക്ഷം കോടിയിലേറെ രൂപയാണ് നഷ്ടമായത്. രാവിലെ മുതലാണ് ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വന്‍ ഇടിവ് പ്രകടമായത്.

ഇന്നു രാവിലെ 10.15 - ന് മുംബൈ ഓഹരി വിപണിയുടെ മൂല്യം 2,47,46,960.48 കോടി രൂപയില്‍ എത്തി. ഇന്നലെ ക്ലോസിങ്ങില്‍ ഇത് 2,55,68,668.33 കോടി ആയിരുന്നു. 8.2 ലക്ഷം കോടിയുടെ കുറവാണ് ഇന്നു വ്യാപാരം തുടങ്ങി ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ടുണ്ടായത്. സെന്‍സെക്‌സ് വ്യാപാര തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി.

'തനിച്ച് കിടക്കില്ല';'വെള്ളമേ കുടിക്കുന്നുള്ളൂ'; മരിച്ചതറിയാതെ മൂന്ന് ദിവസം മകനൊപ്പം ഉറങ്ങി അമ്മ'തനിച്ച് കിടക്കില്ല';'വെള്ളമേ കുടിക്കുന്നുള്ളൂ'; മരിച്ചതറിയാതെ മൂന്ന് ദിവസം മകനൊപ്പം ഉറങ്ങി അമ്മ

സെന്‍സെക്‌സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു.

Recommended Video

cmsvideo
യുദ്ധം മുന്നിൽ കണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈൻ, ഭീതിയിൽ ലോകം

English summary
russia war against Ukraine: Gold prices surge by Rs 680 today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X