ശബരി റെയിൽ പദ്ധതിക്ക് പുതുജീവൻ; എറണാകുളത്ത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി
കൊച്ചി: പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ശബരി റെയിൽ പദ്ധതിക്ക് എറണാകുളം ജില്ലയിൽ വീണ്ടും ജീവൻ വയ്ക്കുന്നു. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയതോടെ അങ്കമാലി-എരുമേലി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഏറെക്കാലമായി പല കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യത്തിന് പരിഹാരമാവുന്നതിനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
നിർദ്ദിഷ്‌ട റെയിൽപാതയുടെ വിവരങ്ങളും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങളും സമർപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം വന്നതോടെ ജില്ലാ ഭരണകൂടം ഭൂമിയുടെ പട്ടിക അന്തിമമാക്കി. ഈ വിവരങ്ങൾ ഉടൻതന്നെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്‌റ്റ്മന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) കൈമാറും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകുമെന്നാണ് കരുതുന്നത്.

Image Credit: Gemini AI
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം (എറണാകുളം ജില്ല), തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി (കോട്ടയം ജില്ല) എന്നിവിടങ്ങളിലാണ് പുതിയ സ്‌റ്റേഷനുകൾ ഉൾപ്പെടുന്നത്. സ്‌റ്റേഷനുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചെങ്കിലും സ്ഥലം കണ്ടെത്തൽ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരത്തെ തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു.
1989ൽ ആദ്യമായി നിർദ്ദേശിക്കുകയും 1998-ൽ അന്തിമ അനുമതി ലഭിക്കുകയും ചെയ്‌ത ഈ പദ്ധതിക്ക് തുടക്കത്തിൽ 550 കോടി രൂപയായിരുന്നു അടങ്കൽ തുകയായി കണക്കാക്കിയിരുന്നത്. എരുമേലിയിൽ നിന്ന് പുനലൂർ വഴി കന്യാകുമാരിയിലേക്ക് റെയിൽപാത നീട്ടാനായിരുന്നു അന്നത്തെ പദ്ധതി. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ അധികമായി പിന്നീട് ഇത് വിസ്‌മൃതിയിൽ ആയിരുന്നു.
പദ്ധതിക്ക് ഇത്രയധികം കാലതാമസം നേരിട്ടെങ്കിലും ചില നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. 7 കിലോമീറ്റർ റെയിൽ പാത, കാലടി റെയിൽവേ സ്‌റ്റേഷൻ, പെരിയാറിന് കുറുകെയുള്ള ഒരു കിലോമീറ്റർ പാലം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിക്ക് ആകെ 303.58 ഹെക്‌ടർ ഭൂമി ആവശ്യമുള്ളപ്പോൾ, ഇതുവരെ 24.40 ഹെക്‌ടർ മാത്രമാണ് ഏറ്റെടുക്കാൻ സാധിച്ചത്. അതാണ് വൈകുന്നതിന് പ്രധാന കാരണം.
ശേഷിക്കുന്ന സ്ഥലങ്ങളിൽ കൂടി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുന്നതോടെ പദ്ധതിക്ക് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പാതയുടെ ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് ഏകദേശം 410 കോടി രൂപ ആവശ്യമാണ്. എറണാകുളം ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ആകെ ഏകദേശം 513 കോടി രൂപ വേണ്ടിവരും. പദ്ധതിയുടെ വലിയൊരു ഭാഗം ചിലവും ഭൂമിയേറ്റെടുക്കൽ അടക്കമുള്ള നടപടികൾക്ക് ആവശ്യമായി വരും.
എറണാകുളത്ത് ഏനാനല്ലൂർ, മഞ്ഞള്ളൂർ, കോതമംഗലം, മൂവാറ്റുപുഴ, വെള്ളൂർക്കുന്നം, അസമന്നൂർ, ചെലമറ്റം, പെരുമ്പാവൂർ, വെങ്ങൂർ വെസ്‌റ്റ്, രായമംഗലം, കൂവപ്പടി എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ ടൂറിസം, വ്യാപാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ വികസനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പാതയെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിക്കുന്നത്.
അതിലുപരി ശബരിമലയിലേക്ക് പോവുന്ന തീർത്ഥാടകർക്ക് വലിയ രീതിയിൽ ഗുണകരമാവും എന്നതാണ് പ്രധാന കാര്യം. നിലവിൽ വടക്കൻ ജില്ലകളിൽ നിന്നും, കർണാടക, ആന്ധ്ര ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുമായ തീർത്ഥാടകർ ഭൂരിഭാഗവും ചെങ്ങന്നൂരിൽ ഇറങ്ങിയാണ് മറ്റ് ബദൽ മാർഗങ്ങൾ തേടി ശബരിമലയിലേക്ക് പോവുന്നത്. എന്നാൽ പദ്ധതി പൂർത്തിയായാൽ പിന്നെ ഇതിന്റെ ആവശ്യം ഉണ്ടാവില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications