ശബരിമലയിൽ ആചാരലംഘനമെന്ന് ആരോപണം! പ്രായം വെളിപ്പെടുത്തി സിജെ അനില, മുഖ്യമന്ത്രിക്ക് പരാതിയും...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനീയർ സിജെ അനില മുഖ്യമന്ത്രിക്ക് പരാതി നൽകി. ആരോഗ്യ മന്ത്രിക്കൊപ്പം അനില ശബരിമല ദർശനം നടത്തിയ സംഭവത്തെയാണ് ആചാര ലംഘനം നടത്തിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

രക്ഷിതാക്കളുടെ മുന്നിൽവെച്ച് ഷിംന കുത്തിവെയ്പ് എടുത്തു! ഒരു ചുക്കും സംഭവിക്കില്ലെന്ന് തെളിയിക്കാൻ

എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...

പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായാണ് ആരോഗ്യ മന്ത്രിയും സംഘവും കഴിഞ്ഞദിവസം സന്നിധാനത്തെത്തിയത്. മന്ത്രിയെ അനുഗമിച്ചിരുന്ന ഉദ്യോഗസ്ഥ സംഘത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനീയറായ സിജെ അനിലയുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹെൽത്ത് മിഷൻ ചീഫ് എൻജിനീയർക്കെതിരെ ആചാരലംഘനം നടത്തിയെന്ന ആരോപണമുയർന്നത്. സന്നിധാനത്ത് എത്തിയ അനിലയ്ക്ക് 50 വയസിന് താഴെ പ്രായമേയുള്ളുവെന്നാണ് സോഷ്യൽ മീഡിയയിലടക്കം വാർത്ത പ്രചരിച്ചിരുന്നത്.

വ്യാജ പ്രചരണം....

വ്യാജ പ്രചരണം....

ശബരിമലയിൽ പോയ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് കാണിച്ചാണ് സിജെ അനില മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്നെക്കുറിച്ച് കുപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അനില പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും, താൻ ആചാരലംഘനം നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

51 വയസ്...

51 വയസ്...

50 വയസ് പിന്നിടാത്ത അനില സന്നിധാനത്ത് ദർശനം നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ തനിക്ക് 51 വയസുണ്ടെന്നും, ഇത് തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നുമാണ് അനില പറയുന്നത്. ഗൂഢലക്ഷ്യത്തോടെയുള്ള പ്രചരണങ്ങളാണ് തനിക്കെതിരെ നടക്കുന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും.

സന്നിധാനത്ത്....

സന്നിധാനത്ത്....

ഇതാദ്യമായല്ല സിജെ അനില ശബരിമല സന്ദർശിക്കുന്നത്. നേരത്തെ, മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാനും അനില സന്നിധാനത്ത് എത്തിയിരുന്നു. ശബരിമലയിലെ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് അനിലയായിരുന്നു.

പ്രചരണം..

പ്രചരണം..

എന്നാൽ അന്നൊന്നും ഉണ്ടാകാത്ത ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ആരോഗ്യമന്ത്രിക്കൊപ്പം സിജെ അനിലയും സന്നിധാനത്ത് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മന്ത്രിക്കൊപ്പമുള്ള ഉദ്യോഗസ്ഥയ്ക്ക് 50 വയസ് കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. ശബരിമലയിൽ സർക്കാരിന്റെ ഒത്താശയോടെ ആചാരലംഘനം നടത്തിയെന്നും ചിലർ വിമർശനമുന്നയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
government employee has given complaint against fake allegations.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്