കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വരുമാനത്തില്‍ വന്നത് 31.20 കോടിയുടെ കുറവ്.. കണക്കില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്

  • By Aami Madhu
Google Oneindia Malayalam News

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണത്തില്‍ കൂപ്പുകുത്തി ശബരിമല നടവരുമാനം. മണ്ഡല മകരവിളക്ക് പൂജയക്കായി നടതുറന്ന ആദ്യ 13 ദിവസങ്ങളില്‍ 31.20 കോടിയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മണ്ഡലകാലത്ത് 13 ദിവസത്തെ വരുമാനം വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 19.37 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

sabarimalaincomedd-1543744367.jpg

50.59 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്തെ ആദ്യത്തെ 13 ദിവസത്തെ വരുമാനം. കാണിക്കയായി ലഭിച്ചത് 17.78 കോടി രൂപയായിരുന്നു. അതേസമയം ഇത്തവണത്തെ കാണിക്ക് 9.13 കോടി രൂപയാണ്. നെയ്യഭിഷേകം, അപ്പം ,അരവണ വരുമാനത്തിലും വന്‍ നഷ്ടമാണ് ഉണ്ടായത്. നട തുറന്ന ആദ്യ ദിവസങ്ങളിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 14 കോടിയുടെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശബരിമലയിലെ സംഘര്‍ഷങ്ങള്‍ അയഞ്ഞതിനാല്‍ ഇനി ഭക്തരുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കാക്കുന്നത്. അതേസമയം കാണിക്കയുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതെന്ന് സംഘപരിവാര്‍ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. അതിനാല്‍ ഒരു രൂപ പോലും കാണിക്കയായി നിക്ഷേപിക്കരുതെന്നായിരുന്നു നേതാക്കളുടെ പ്രചരിപ്പിച്ചത്. ക്ഷേത്രങ്ങളില്‍ പണമിടരുതെന്നത് ബിജെപി അജണ്ടയാണെന്നും ഇത് വെളിപ്പെടുത്തിയതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റ് വരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല പറഞ്ഞത്.

English summary
sabarimala income mandala season latest details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X