കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക്; അമൃതാനന്ദമയി രക്ഷാധികാരി, സെൻകുമാറും പ്രിയദർശനും സമിതിയിൽ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ശബരിമലയിൽ പ്രയഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭം ദേശീയ തലത്തിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി ശബരിമല കർമ സമിതിയുടെ ദേശീയ ഘടകം രൂപികരിച്ചു. മാതാ അമൃതാനന്ദമയിയാണ് മുഖ്യ രക്ഷാധികാരികളിൽ ഒരാൾ.

മുൻ ഡിജിപി ടിപി സെൻകുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെഎസ് രാധാകൃഷ് ണനും ഉപാധ്യക്ഷന്മാരാണ്. ചലച്ചിത്ര സംവിധായകൻ പ്രിയദർശനും കർമസമിതി ദേശീയ ഘടകത്തിലെ അംഗമാണ്. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍ കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍.

main

അമൃതാനന്ദമയിയേ കൂടാതെ പന്തളം കൊട്ടാരം പ്രതിനിധി പി ശശികുമാര്‍ വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് ശബരിമല കർമ സമിതിയുടെ രക്ഷാധികാരിമാര്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവര്‍ സമിതി അംഗങ്ങളാണ്.

ശബരിമല സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തരിൽ ഭൂരിഭാഗം ആളുകളും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമല സമരങ്ങൾക്ക് ദേശീയ തലത്തിൽ അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പിക്കുകയാണ് കർമ സമിതി ലക്ഷ്യം വയ്ക്കുന്നത്.

ശബരിമലയെ തകർക്കാൻ സർക്കാരിന് കൂട്ട് മാവോയിസ്റ്റുകൾ; പ്രത്യാഘാതം ഗുരുതരമായിരിക്കും, ഭീഷണിശബരിമലയെ തകർക്കാൻ സർക്കാരിന് കൂട്ട് മാവോയിസ്റ്റുകൾ; പ്രത്യാഘാതം ഗുരുതരമായിരിക്കും, ഭീഷണി

English summary
sabarimala karma samithi goes national level, amrithanandhamayi and priyadarsan are members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X