കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ മുന്നോട്ട് പോകുമായിരുന്നു; തിരിച്ചിറങ്ങാന്‍ കാരണം വിശദമാക്കി രഹന ഫാത്തിമയും കവിതയും

Google Oneindia Malayalam News

പമ്പ: ശബരിമല ദര്‍ശനത്തിന് ആന്ധ്ര സ്വദേശിനി കവിതയും എറണാകുളം സ്വദേശിനി രഹന ഫാത്തിമയും വന്നത് ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇരുവരും മലയിറങ്ങുകയായിരുന്നു. എന്നാല്‍ എന്താണ് ലക്ഷ്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോരാന്‍ കാരണമെന്ന് രഹനയും കവിതയും വിശദമാക്കി.

Y

കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോന്നതെന്ന് ഇരുവരും പറഞ്ഞു. വേണമെങ്കില്‍ മുന്നോട്ട് പോകാമായിരുന്നു. ഞാന്‍ എന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്. എന്നാല്‍ കണ്ടത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധമാണ്. കുട്ടികളെ അപകടത്തിലാക്കാന്‍ ഉദ്ദേശമില്ലാത്തതു കൊണ്ടാണ് തിരിച്ചുപോന്നതെന്നും കവിത പറഞ്ഞു.

അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുമുടിക്കെട്ട് തലയിലേന്തി എത്തിയത്. എന്നാല്‍ അവര്‍ അനുവദിച്ചില്ല. ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിച്ചുപോകുകയാണെന്നും രഹന ഫാത്തിമ പറഞ്ഞു.

തടഞ്ഞതിന് എന്തു ന്യായീകരണമാണുള്ളത്. ജീവന് ഭീഷണിയുണ്ട്. വീടിന് നേരെ ആക്രമണമുണ്ടായി. തന്റെ കുട്ടികള്‍ എവിടെയാണെന്ന് അറിയില്ല. സുരക്ഷ തരാം എന്ന പോലീസിന്റെ ഉറപ്പിന്‍മേലാണ് മലയിറങ്ങിയത്. ഇത്രയെങ്കിലും പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രഹന പറഞ്ഞു.

യുവതികള്‍ ശ്രീകോവിലിന് മുമ്പിലെത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

English summary
Sabarimala issue: Rahna, Kavitha response after returning from Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X