Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? മുന്നിലെത്താം; പോലീസിനെ വെല്ലുവിളിച്ച് ബിജെപി

കോഴിക്കോട്: പ്രകോപന പ്രസംഗത്തിന്റെ പേരില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്ത പോലീസിനെ വെല്ലുവിളിച്ച് ബിജെപി. ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്നാണ് ബിജെപിയുടെ വെല്ലുവിളി. പോലീസിന് മുമ്പിലൂടെ ഇന്ന് ശ്രീധരന്‍ പിള്ള കടന്നുപോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.

കോഴിക്കോട് കസബ പോലീസാണ് ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹിന്ദു ഐക്യവേദി യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ വേളയിലാണ് വെല്ലുവിളി. വിശദാംശങ്ങള്‍ ഇങ്ങനെ....

കലാപത്തിന് ആഹ്വാനം

കലാപത്തിന് ആഹ്വാനം

കലാപത്തിന് ആഹ്വാനം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ശ്രീധരന്‍ പിള്ളക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന മറ്റു ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. അക്രമമുണ്ടാക്കുന്നതിന് വേണ്ടി വ്യാജ പ്രചാരണം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയുള്ളത്.

പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും കൊച്ചിയിലും പരാതികള്‍ ലഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ടയാണ് കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്. തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍ പിള്ള കോടതി അലക്ഷ്യ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

നിയമോപദേശം ലഭിച്ചു

നിയമോപദേശം ലഭിച്ചു

കലാപത്തിന് ആഹ്വാനം നല്‍കി. തന്ത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരെ പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. കുറ്റകരമായ പ്രവൃത്തിയാണ് ശ്രീധരന്‍ പിള്ള ചെയ്തതെന്നായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. കോടതിയുടെ അനുമതി കൂടി ലഭിച്ച ശേഷമാണ് കേസെടുത്തത്.

വിവാദ പ്രസംഗത്തിലെ ഭാഗം

വിവാദ പ്രസംഗത്തിലെ ഭാഗം

തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലാണ് എന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. നമ്മുടെ അജണ്ടയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നും ശ്രീധരന്‍ പിള്ള പ്രസംഗിച്ചിരുന്നു. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള അവസരമാണ് ഇതെന്നും ശ്രീധരന്‍ പിള്ള പറയുന്നതിന്റെ വീഡിയോ ചോര്‍ന്നിരുന്നു

സ്റ്റേഷന് മുമ്പിലൂടെ പോകും

സ്റ്റേഷന് മുമ്പിലൂടെ പോകും

ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്ത കസബ പോലീസ് സ്‌റ്റേഷന്് മുമ്പിലൂടെ ഇന്ന് ശ്രീധരന്‍ പിള്ള നയിക്കുന്ന രഥയാത്ര കടന്നുപോകുന്നുണ്ട്. ധൈര്യമുണ്ടെങ്കില്‍ അവിടെ വച്ച് അറസ്റ്റ് ചെയ്യൂവെന്നാണ് രമേശ് വെല്ലുവിളിച്ചത്. ഇന്ന് നാല് മണിക്കാണ് രഥയാത്ര കസബ പോലീസ് സ്‌റ്റേഷന് മുമ്പിലൂടെ കടന്നുപോകുക.

എല്ലാവരും സന്നിധാനത്ത്

എല്ലാവരും സന്നിധാനത്ത്

നവംബര്‍ 16ന് ശബരിമല നട തുറക്കുമ്പോള്‍ എല്ലാ ബിജെപി നേതാക്കളും സന്നിധാനത്തുണ്ടാകുമെന്നും എംടി രമേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ ഭക്തന്‍മാരെ പീഡിപ്പിക്കുകയാണ്. ദര്‍ശനത്തിന് പോലീസ് അനുമതി വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും രമേശ് കുറ്റപ്പെടുത്തി.

അയ്യപ്പ ഭക്തമാന്‍ ക്രിമിനലുകളാണോ

അയ്യപ്പ ഭക്തമാന്‍ ക്രിമിനലുകളാണോ

അനുമതി വാങ്ങി സന്നിധാനത്ത് എത്താന്‍ അയ്യപ്പ ഭക്തമാന്‍ ക്രിമിനലുകളാണോ എന്നും രമേശ് ചോദിച്ചു. ശബരിമല സമരത്തിന്റെ പേരില്‍ ഒട്ടേറെ പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ പോലും സ്‌റ്റേഷനില്‍ ഹാജരാകില്ല. പോലീസ് സ്‌റ്റേഷന്റെ തിണ്ണ നിരങ്ങാന്‍ തങ്ങളെ കിട്ടില്ലെന്നും രമേശ് പറഞ്ഞു.

Recommended Video

cmsvideo
    ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടനുണ്ടാകുമോ? | Oneindia Malayalam
    കേസ് കൊടുത്തു നടക്കുന്നു

    കേസ് കൊടുത്തു നടക്കുന്നു

    കേസ് കൊടുത്തവര്‍ക്കെതിരെ വെറുതെയിരിക്കില്ലെന്ന് ശ്രീധരന്‍ പിള്ള കഴിഞ്ഞദിവസം കാസര്‍കോട് ആരംഭിച്ച രഥയാത്രയുടെ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞിരുന്നു. തന്റെ പേരില്‍ ഏഴ് കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്തു നടക്കുകയാണ്. വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+