കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നുണയും പൊളിഞ്ഞു; സ്ത്രീക്ക് പരിക്കേറ്റത് പ്രതിഷേധക്കാരുടെ കല്ലേറില്‍, കെട്ടിവെച്ചത് പോലീസിനുമേല്‍

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ അക്രമങ്ങളായി മാറുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ നുണപ്രചരണങ്ങളും നടന്നു വരുന്നുണ്ട്. മുമ്പ് നടന്ന പോലീസ് നടപടികളുടേയും മറ്റും ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ പ്രചരണം നടക്കുന്നത്.

<strong>കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങല്‍ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്‌</strong>കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങല്‍ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്‌

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ ശക്തമായതോടെ വാട്‌സാപ്പ് അടക്കമുള്ളവ പോലീസ് നിരീക്ഷിച്ച് വരികയാണ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. ഇതിനിടേയാണ് പോലീസുകാര്‍ ഭക്തയെ തല്ലിച്ചതച്ചു എന്ന സംഘപരിവാര്‍ പ്രചരണത്തിന്റെ മുനയൊടിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നത്.

പിണറായിയുടെ പോലീസ്

പിണറായിയുടെ പോലീസ്

ഒരു സ്ത്രീ തലക്ക് പരിക്ക്പറ്റി റോഡില്‍ കിടക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കി അയ്യപ്പഭക്തയെ പോലും വെറുതെ വിടാത്ത പിണറായിയുടെ പോലീസ് എന്ന തലക്കെട്ടില്‍ ജനംടീവിയും സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും പ്രൊഫൈലുകളും വ്യാപകമായ പ്രചരണമായിരുന്നു നടത്തിയത്.

കെ സുരേന്ദ്രനും

കെ സുരേന്ദ്രനും

ബിജെപി നേതാവ് കെ സുരേന്ദ്രനും ഈ ചിത്രം ട്വീറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാരില്‍ നിന്നാണ് സ്ത്രീക്ക് പരിക്കേറ്റതെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അയപ്പ ഭക്തയെന്ന രീതിയില്‍

അയപ്പ ഭക്തയെന്ന രീതിയില്‍

അയപ്പ ഭക്തയെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട സ്ത്രീ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ കൂടിയാണ്. കല്ലേറില്‍ സ്ത്രീക്ക് പരിക്കേറ്റ് റോഡില്‍ വീഴുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായി കാണാം.

വീഡിയോയില്‍

വീഡിയോയില്‍

തലക്ക് പരിക്കേറ്റ ഇവരെ സംഭവസ്ഥലത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതും വീഡിയോയില്‍ വ്യക്തമായി കാണാം.

തെറ്റായ പ്രചരണം

തെറ്റായ പ്രചരണം

എന്നാല്‍ പിന്നീട് തലക്ക് മുറിവേറ്റ് റോഡില്‍ കിടക്കുന്ന സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് പോലീസിനും സര്‍ക്കാറിനും എതിരേയുള്ള പ്രചരണമായിരുന്നു നടന്നത്. ഇത്തരത്തില്‍ തെറ്റായ പ്രചരണം നടത്തുവരെ നിരീക്ഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

എസ്എഫ്‌ഐ പ്രവര്‍ത്തക്ക് നേരെ

എസ്എഫ്‌ഐ പ്രവര്‍ത്തക്ക് നേരെ

എസ്എഫ്‌ഐ പ്രവര്‍ത്തക്ക് നേരെ 2005 ല്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളുടേത് എന്ന പേരില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഒരു യുവതിയെ പോലീസ് വളഞ്ഞിട്ട് തല്ലുന്ന ചിത്രമായിരുന്നു അത്.

ഫേസ്ബുക്ക് വീഡിയോ

കല്ലേറില്‍ സ്ത്രീക്ക് പരിക്കേല്‍ക്കുന്നു

സംഘപരിവാര്‍ അനുകൂലികള്‍

സംഘപരിവാര്‍ അനുകൂലികള്‍

കമ്മ്യൂണിസ്റ്റ് പോലീസിന്റെ ഗുണ്ടാവിളയാട്ടം ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വിശ്വാസികളായ അമ്മമാരെ എന്തിന് ഇങ്ങനെ ഇവര്‍ തല്ലിചതയ്ക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു സംഘപരിവാര്‍ അനുകൂലികള്‍ ഈ ചിത്രം പ്രചരിപ്പിച്ചിരുന്നത്.

പി രാജീവ്

പി രാജീവ്

എന്നാല്‍ ഈ ചിത്രവും വ്യാജമായിരുന്നു. ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് സിപിഎം എറണാകുളം ജില്ലാസെക്രട്ടറി പി രാജീവാണ്. ഗീബല്‍സീയന്‍ നുണകളും ഫാസിസത്തിന്റെ കൂടപ്പിറപ്പാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഫേസ്ബുക്ക് പോസ്റ്റ്

പി രാജീവ്

English summary
sabarimala protest; raised allegations against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X