കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റ് അമ്മിണിയും മല കയറും; മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, നട അടയ്ക്കാന്‍ കൊട്ടാരം

Google Oneindia Malayalam News

കോട്ടയം: ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന ഉറച്ച നിലപാടില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം പമ്പയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തവെ മറ്റൊരു സംഘവും ശബരിമലയിലേക്ക് എത്തുന്നു. ദളിത് ആക്ടിവിസ്റ്റ് അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വരുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവര്‍ക്കൊപ്പമുണ്ടാകും. ആചാര ലംഘനമുണ്ടായാല്‍ ശബരിമല നട അടച്ചിട്ടേക്കും. പന്തളം കൊട്ടാരം തന്ത്രിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലും പ്രതിഷേധം നടക്കുകയാണ്. ചെങ്ങന്നൂരിലും ബിജെപി പ്രതിഷേധമുണ്ടായി. ശബരിമലയോട് ചേര്‍ന്ന് നിരോധനാജ്ഞ നിലവിലുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ശബരിമല വിഷയം കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്നാണ് സൂചനകള്‍.....

തടഞ്ഞാല്‍ സമരമെന്ന് അമ്മിണി

തടഞ്ഞാല്‍ സമരമെന്ന് അമ്മിണി

ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക് യാത്ര തിരിച്ചു. ഇവര്‍ക്കൊപ്പം കുറച്ചുപേര്‍ കൂടി ചേരാനിടയുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് എത്തുക. വയനാട്ടില്‍ നിന്നാണ് അമ്മിണി പുറപ്പെട്ടത്. ഇവരെ പ്രതിഷേധക്കാര്‍ വഴിയില്‍ തടയുമെന്നാണ് വിവരം. തടഞ്ഞാല്‍ സമരം നടത്തുമെന്ന് അമ്മിണി പറഞ്ഞു.

 സര്‍ക്കാര്‍ പരിഹരിക്കണം

സര്‍ക്കാര്‍ പരിഹരിക്കണം

യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാര സമരം നടത്തുമെന്ന് അമ്മിണി പറഞ്ഞു. നേരത്തെ വന്ന മനിതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. ശബരിമലയിലേക്ക് വരുന്ന കാര്യം നേരത്തെ പോലീസിനെ അമ്മിണി അറിയിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നമുണ്ടായാല്‍ ഇടപെട്ട് പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്നും അമ്മിണി പറഞ്ഞു.

 മൂന്ന് സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ വന്ന ശേഷമാണ് അമ്മിണി മലകയറുക. മല കയറാനും തിരിച്ചെത്താനുമുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അമ്മിണി പറഞ്ഞു. അതേസമയം, മനിതി സംഘത്തിന്റെ ഭാഗമായ കൂടുതല്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് വരുന്നുണ്ട്.

 കൂടുതല്‍ സ്ത്രീകള്‍ വരുന്നു

കൂടുതല്‍ സ്ത്രീകള്‍ വരുന്നു

മനിതി സംഘത്തെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞിരിക്കുകയാണ്. പോലീസ് വഴിയൊരുക്കിയാല്‍ ദര്‍ശനം നടത്തും. അല്ലെങ്കില്‍ ഇവിടെ കുത്തിയിരിക്കുമെന്നും മനിതി സംഘം നേതാവ് ശെല്‍വി പറഞ്ഞു. ഇവര്‍ക്കൊപ്പം ചേരാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ പുറപ്പെട്ടിട്ടുണ്ട്.

 സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

മനിതി സംഘത്തിന്റെ ഭാഗമായ കൂടുതല്‍ സ്ത്രീകള്‍ വരുന്നു. പ്രതിഷേധക്കാരുടെ എണ്ണവും കൂടി വരുന്നു. നാമജപ പ്രതിഷേധം ശക്തിപ്പെടു്‌നനു. ഒരു ഭാഗത്ത് സ്ത്രീകള്‍, മറുഭാഗത്ത് പ്രതിഷേധക്കാര്‍... ഇതോടെ കാര്യങ്ങള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ട്. പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

 പെട്ടത് പോലീസ്

പെട്ടത് പോലീസ്

ഉന്നത പോലീസ് സംഘം ശെല്‍വിയുമായി ചര്‍ച്ച നടത്തി. തിരിച്ചുപോകില്ലെന്ന് ശെല്‍വി വ്യക്തമാക്കി. ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ പെട്ടത് പോലീസാണ്. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പ്രതിഷേധം പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.

 യുവതികളില്‍ നക്‌സലുകള്‍?

യുവതികളില്‍ നക്‌സലുകള്‍?

മലയിലെത്തിയ യുവതികളില്‍ നക്‌സലുകളുണ്ടെന്നാണ് സംശയമെന്ന് പന്തളം കൊട്ടാരം അറിയിച്ചു. പുതിയ സംഘം എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തങ്ക അങ്കി ഘോഷയാത്ര മുടക്കാനുള്ള നീക്കമാണെന്നാണ് സംശയം. സര്‍ക്കാര്‍ നിലപാടില്‍ സംശയമുണ്ട്. ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.

English summary
Sabarimala issue: Woman Dalit Activist Ammini Starts travel to Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X