കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍.. വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെന്ന് ഡിജിപി

  • By Aami Madhu
Google Oneindia Malayalam News

എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന ചരിത്രവിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രതിഷേധങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ പ്രതിരോധം തീര്‍ത്ത് സര്‍ക്കാരും പോലീസും രംഗത്തുണ്ട്.

അതേസമയം വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറല്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും.

 ലാത്തി വീശി

ലാത്തി വീശി

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഹൈന്ദവ സംഘടനകള്‍ വിശ്വാസികളെ അണിനിരത്തി വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ലാത്തി വീശിയിട്ടുണ്ട്.

 പ്രതിഷേധം

പ്രതിഷേധം

നാമജപ സമരമെന്ന പേരില്‍ നിലയ്ക്കലില്‍ നിലയുറപ്പിച്ച പ്രതിഷേധകര്‍ വലിയ രീതിയിലുള്ള അക്രമത്തിലേക്ക് കടന്നിരിക്കുകയാണ്. മലകയറാനെത്തുന്ന സംഘങ്ങളുടെ വാഹനങ്ങള്‍ പരിശോധിച്ച് സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പല വാഹനങ്ങളും കടത്തിവിടുന്നത്.

 തടഞ്ഞു

തടഞ്ഞു

സ്ത്രീകള്‍ എത്തിയാല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തിക്കുമെന്നാണ് പ്രതിഷേധകര്‍ ഭീഷണിമുഴക്കുന്നത്. ഇതിനിടെ മലകയറാനെത്തിയ രണ്ട് സ്ത്രീകളേയും അയ്യപ്പ ഭക്തരെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കാര്‍ തടഞ്ഞു. ആന്ധ്രാ സ്വദേശിയായ 45 കാരി മാധവിയേയും ചേര്‍ത്തല സ്വദേശിയായ ലിബിയേയുമാണ് സംഘം തടഞ്ഞത്.

 മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും കടുത്തരീതിയിലാണ് ആക്രമങ്ങള്‍ നടക്കുന്നത്. രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കകയും അവരുടെ വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു.

 പരിക്കേറ്റു

പരിക്കേറ്റു

വാഹനങ്ങളില്‍ നിന്ന് യുവതികളേയും വനിതാ പോലീസുകാരേയും ഇറക്കിവിടുകയും പ്രതിഷേധകര്‍ ഇറക്കിവിടുന്നുണ്ട്. ലാത്തി വീശിയ പോലീസുകാര്‍ക്ക് നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. എഡിജിപി അടക്കമുള്ളവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

 ഹര്‍ത്താല്‍

ഹര്‍ത്താല്‍

അതസമയം ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും.
18ന് 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

 കടുത്ത നടപടി

കടുത്ത നടപടി

എന്നാല്‍ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

 സുരക്ഷ

സുരക്ഷ

ശബരിമല , പമ്പ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി,പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാനത്തുടെ നീളം കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

 പട്രോളിങ്ങ്

പട്രോളിങ്ങ്

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ രാത്രി മുതല്‍ പട്രോളിങ്ങ് നടത്തും. ആവശ്യമായ സ്ഥലങ്ഹളില്‍ പിക്കറ്റിങ്ങ് ഏര്‍പ്പാടാക്കും. സാഹചര്യം നേരിടാന്‍ ഇന്‍റലിജെന്‍സ് ഉള്‍പ്പെടെ പോലീസിന്‍റെ എല്ലാ വിഭാഗങ്ങളേയും രംഗത്തിറക്കുമെന്നും ഡിജിപി അറിയിച്ചു.

English summary
sabarimala samrakshana samithi calls four twentr four hour harthal in kerala tommmorow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X