കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഉടന്‍ തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പിണറായി സർക്കാർ; വിധി നടപ്പാക്കാന്‍ വൈകരുതെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാം എന്നാണ് സുപ്രീം കോടതി വിധി വ്യക്തമാക്കിയിരിക്കുന്നത്. വിധി വന്നിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ സ്ത്രീകളാരും ശബരിമലയില്‍ എത്തിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ അത് സംഭവിക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!

സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനിടെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അത്തരം ഒരു നീക്കം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പെണ്ണുങ്ങൾ ശബരിമലക്കു പോകുന്നുവെങ്കിൽ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര; ശാരദക്കുട്ടിപെണ്ണുങ്ങൾ ശബരിമലക്കു പോകുന്നുവെങ്കിൽ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര; ശാരദക്കുട്ടി

ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും ദേശീയ നേതൃത്വങ്ങള്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ ബിജെപിയിലെ വലിയൊരു വിഭാഗവും സുപ്രീം കോടതി ഉത്തരവിനോട് കടുത്ത പ്രതിഷേധം ഉളളവരാണ്.

ഉടന്‍ പ്രവേശനം

ഉടന്‍ പ്രവേശനം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ആണ് മുഖ്യമന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ സാവകാശം നല്‍കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വംബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സിപിഎമ്മിന്റെ പിന്തുണ

സിപിഎമ്മിന്റെ പിന്തുണ

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സിപിഎം ആദ്യമേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരും ഇക്കാര്യത്തില്‍ വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുള്ള സാഹചര്യത്തില്‍ ഉത്തരവ് നടപ്പിലാക്കുന്നത് വൈകിക്കേണ്ട സാഹചര്യവും ഇല്ല.

സൗകര്യമൊരുക്കണം

സൗകര്യമൊരുക്കണം

പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാകുന്നതോടെ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം എന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ശുചിമുറികളടക്കമുളളവ കൂടുതല്‍ പണിയേണ്ടി വരും. ഇതിന് സാവകാശം വേണം എന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

40 ശതമാനം കൂടുതല്‍ പേര്‍

40 ശതമാനം കൂടുതല്‍ പേര്‍

പുതിയ വിധിയുടെ സാഹചര്യത്തില്‍ ശബരിമലയില്‍ തിരക്ക് കൂടും എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. സന്ദര്‍ശകരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം എങ്കിലും വര്‍ദ്ധനയുണ്ടാകും എന്നാണ് കരുതുന്നത്. അത്രയധികം ആളുകളെത്തുമ്പോള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

ദേവസ്വം ബോര്‍ഡിന്റെ നിലപാട്

ദേവസ്വം ബോര്‍ഡിന്റെ നിലപാട്

സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കും എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നാണ് ദേവസ്വം മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

English summary
Sabarimala Woman Entry Verdict: Pinarayi Vijayan asks Devaswam Board to take immediate actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X