ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപ്തി ദേശായി; മോദിയെ കാണാന്‍ നീക്കം!! തൊട്ടുപിന്നാലെ വീട്ടുതടങ്കല്‍
മുംബൈ/എരുമേലി: ശബരിമലയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരിക്കെ ദര്‍ശനത്തിന് എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായ്. യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് തൃപ്തി. ഇവര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും തീരുമാനിച്ചിരുന്നു.
തൊട്ടുപിന്നാലെയാണ് പോലീസ് സംഘം തൃപ്തിയുടെ വീട്ടിലെത്തി തടങ്കലിലാക്കിയത്. ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് തിരിച്ചയക്കുകയും ചെയ്തു. ഈ സാഹചര്യം കൂടി വന്നതോടെ തൃപ്തിയുടെ ശബരിമല ദര്‍ശനം സാധ്യമാകില്ലെന്ന് സൂചനകള്‍ പുറത്തുവന്നിരിക്കെയാണ് അവരെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ശബരിമല സന്ദര്‍ശിക്കും
ശബരിമല സന്ദര്‍ശിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. അടുത്ത രണ്ടുദിവസത്തിനകം ശബരിമലയില്‍ എത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്താനും തൃപ്തി മുന്‍പന്തിയിലുണ്ടായിരുന്നു. കോടതി വിധിക്ക് ശേഷം അവര്‍ വധഭീഷണി നേരിടുന്നുണ്ട്.

വെട്ടി കഷണങ്ങളാക്കും
ശബരിമലയില്‍ പോയാല്‍ വെട്ടി കഷണങ്ങളാക്കുമെന്നാണ് ഭീഷണിയെന്ന് തൃപ്തി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭീഷണിക്കെതിരെ പോലീസിനെ സമീപിക്കാന്‍ തൃപ്തി തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ പോയി തിരിച്ചുവരുന്നില്ലേ? പിന്നെ എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ഒരു സ്ഥലത്ത് പോകാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്തത് എന്നാണ് തൃപ്തിയുടെ ചോദ്യം.

പ്രധാനമന്ത്രിയെ തടയും
ഒരു വനിതക്ക് ശബരിമലയില്‍ പോയി തിരിച്ചുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ വിഷയത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ തൃപ്തി ശ്രമിച്ചിരുന്നു. മോദിയുടെ ഷിര്‍ദി സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് തൃപ്തി അഹ്മദ് നഗര്‍ എസ്പിയെ സമീപിച്ചിരുന്നു. അവസരം തന്നില്ലെങ്കില്‍ പ്രധാനമന്ത്രിയെ ഷിര്‍ദിയില്‍ തടയുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

വീട്ടുതടങ്കലിലാക്കി
ഇതിന് പിന്നാലെയാണ് തൃപ്തിയുടെ പൂനെയിലെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇപ്പോള്‍ തൃപ്തി വീട്ടുതടങ്കലിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് പോലീസ് തടയുന്നതെന്ന് തൃപ്തി കുറ്റപ്പെടുത്തി. എങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ തൃപ്തി ബിജെപിക്കെതിരെയും രംഗത്തുവന്നു.

ബിജെപിക്ക് ഇരട്ട നിലപാട്
കേരളത്തിലും മഹാരാഷ്ട്രയിലും ബിജെപിക്ക് രണ്ട് നിലപാടുകളാണെന്ന് തൃപ്തി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ലിംഗസമത്വം എന്ന ആശയത്തെ ബിജെപി പിന്തുണയ്ക്കുന്നു. എന്നാല്‍ കേരളത്തില്‍ ഭക്തരുടെ പിന്തുണ കിട്ടാന്‍ നാണം കെട്ട രാഷ്ട്രീയം കളിക്കുകയാണ്. മല കയറുന്ന വനിതകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കുമെന്നും തൃപ്തി മുന്നറിയിപ്പ് നല്‍കി.
Recommended Video


തൃപ്തിയുടെ മോഹം നടക്കില്ല
അതേസമയം, തൃപ്തിയുടെ ശബരിമല യാത്ര നടക്കാന്‍ സാധ്യതയില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. വെള്ളിയാഴ്ച മല കയറിയെത്തിയ രണ്ട് വനിതകള്‍ പ്രതിഷേധം കാരണം തിരിച്ചിറങ്ങുകയാണുണ്ടായത്. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തൃപ്തി വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ശേഷം കേരളത്തിലെത്തിയാലും ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications