കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചുപോകില്ല.. ഉച്ചയ്ക്ക് തന്നെ മലകയറുമെന്ന് ലിബി.. പച്ചത്തെറിയും കൊലവിളിയുമായി സൈബര്‍ ആക്രമണം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
എന്ത് വന്നാലും ഇന്ന് തന്നെ മല കയറുമെന്ന് ലിബി | Oneindia Malayalam

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലചവിട്ടാനെത്തിയ ലിബി എന്ന ചേര്‍ത്തല സ്വദേശിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം. രാവിലെ മലചവിട്ടാനായി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ എത്തിയ ലിബിയെ ചിലര്‍ തടഞ്ഞിരുന്നു.

ഇതിന് പിന്നാലെ തനിക്ക് പോലീസ് സംരക്ഷണമുണ്ടെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ താന്‍ ഉച്ചയോടെ മലചവിട്ടുമെന്നും വ്യക്തമാക്കി ലിബി വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവരുടെ പോസ്റ്റില്‍ ഒരുകൂട്ടം പേര്‍ തെറിവിളികളും കൊലവിളികളും നടത്തുന്നത്.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

സുപ്രീം കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ഇന്ന് വൈകീട്ടോടെ ശബരിമല നട തുറക്കുമ്പോള്‍ ദര്‍ശനത്തിനായി നിരവധി സ്ത്രീകളാണ് തയ്യാറായി നില്‍ക്കുന്നത്. ഇതില്‍ രണ്ട് സ്ത്രീകള്‍ മല ചവിട്ടാനൊരുങ്ങി പമ്പയില്‍ എത്തുകയും ചെയ്തു.

 പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

അതില്‍ ഒരാളാണ് ചേര്‍ത്തല സ്വദേശിയായ പിഎസ് ലിബി. എന്നാല്‍ മലയിലേക്ക് പോകാനായി പമ്പയില്‍ എത്തിയ ലിബിയെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ വെച്ച് ഒരു കൂട്ടം പേര്‍ തടയുകയായിരുന്നു.എന്നാല്‍ പോലീസ് ഇടപെട്ട് ലിബിയെ ഇപ്പോള്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.

 മലയില്‍ എത്തും

മലയില്‍ എത്തും

ഇന്ന് നടതുറക്കുമ്പോള്‍ താന്‍ ശബരിമല ചവിട്ടുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ലിബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. താനും നാല് പേരും ചേര്‍ന്നാണ് മലചവിട്ടുകയെന്നായിരുന്നു ലിബി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

 മലചവിട്ടും

മലചവിട്ടും

ഞങ്ങള്‍ നാല് പേര്‍ ശബരിമലയിലേക്ക് പോകും. താന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീശ്വരവാദികളും രണ്ട് പേര്‍ വിശ്വാസികളുമാണ്. അതേസമയം ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടായിട്ട് പോകുന്നല്ല.

 അന്തസ്സ്

അന്തസ്സ്

പുനരുദ്ധാനവാദികള്‍ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുമ്പോള്‍ നാം പ്രതികരണശേഷി ഇല്ലാത്തവരായി നാണം കെട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയിട്ടാണ്.

 കേരളമാണ്

കേരളമാണ്

അയോധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപി അല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ടെന്നാണ് ലിബി തന്‍റെ പേജില്‍ കുറിച്ചത്. പോസ്റ്റില്‍ പറഞ്ഞ പ്രകാരം തന്നെ ലിബി രാവിലെയോടെ മലചവിട്ടാനും എത്തി. എന്നാല്‍ പന്പ ബസ് സ്റ്റാന്‍റില്‍ അവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

 പോലീസ് സംരക്ഷണം

പോലീസ് സംരക്ഷണം

തുടര്‍ന്ന് ഇവരെ പോലീസ് സംരക്ഷണത്തില്‍ അവിടെ നിന്ന് പമ്പയിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നായിരുന്നു ഇവരുടെ പ്രതികരണം.

 കുറിപ്പ്

കുറിപ്പ്

ഇതിന് പിന്നാലെയാണ് നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പോലീസ് ഒപ്പമുണ്ട് ഉച്ചയ്ക്ക് ശബരിമല കയറും എന്ന് ലിബി തന്‍റെ ഫേസ്ബുക്കില്‍ വീണ്ടും കുറിപ്പിട്ടത്.

 തെറിവിളികള്‍

തെറിവിളികള്‍

എന്നാല്‍ ബസ്റ്റാന്‍റില്‍ അവരെ തടയാന്‍ ശ്രമിച്ചവര്‍ക്കൊപ്പമുള്ളവര്‍ ലിബിയുടെ പോസ്റ്റിന് കീഴെ പച്ചതെറിവിളികളാണ് നടത്തുന്നത്. അഴിഞ്ഞാട്ടക്കാരിയാണെന്നും ഷോയ്ക്ക് വേണ്ടിയാണ് ഇതൊക്കെ നടത്തുന്നതെന്നുമാണ് പലരും എഴുതി വിടുന്നത്.

 കൊലവിളി

കൊലവിളി

മലചവിട്ടിയാല്‍ നിന്നെ കൊന്നുകളയുമെന്ന് വരെ ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്. അതേസമയം ലിബിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. മാറ്റപ്പെടേണ്ട ആചാരങ്ങള്‍ മാറ്റുക തന്നെ വേണമെന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

 എന്ത് വന്നാലും

എന്ത് വന്നാലും

അതേസമയം എന്തൊക്കെ സംഭവിച്ചാലും മല ചവിട്ടുമെന്ന് തന്നെയാണ് ലിബി വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ തെറി വിളി നടത്തുന്നവരുടെ അയ്യപ്പ ഭക്തിയേയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sabarimala women entry cyber attack on libi ps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X