ചിത്തിര ആട്ടത്തിന് മലയില്‍ കടുത്ത നിയന്ത്രണം.. സന്നിധാനത്ത് മാത്രം ഇരുന്നൂറോളം പോലീസ്
സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമലയിലെ അന്തരീക്ഷം. മലകയറാനെത്തുന്ന സ്ത്രീകളെ പ്രതിരോധിക്കാനെന്ന പേരില്‍ കടുത്ത ആക്രമണമാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലുമെല്ലാമായി പ്രതിഷേധകര്‍ അഴിച്ചുവിട്ടത്. ഇതോടെ മലചവിട്ടാനാകാതെ സ്ത്രീകള്‍ക്ക് മലയിറങ്ങേണ്ടി വന്നു.
എന്നാല്‍ വരാനിരിക്കുന്ന മണ്ഡലകാലത്ത് കനത്ത സുരക്ഷ ശബരിമലയില്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് മാത്രമല്ല നവംബര്‍ അഞ്ചിന് ചിത്തിര ആട്ടത്തിനായി നട തുറക്കുമ്പോഴും വലിയ മുന്നൊരുക്കങ്ങളാണ് മലയില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പ്രതിഷേധകര്‍
തുലാമാസ പൂജയ്ക്കായി നടതുറന്ന പിന്നാലെ പത്തോളം സ്ത്രീകളാണ് മലകയറാനായി എത്തിയത്. എന്നാല്‍ ഇവര്‍ വിശ്വാസികളല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കൂട്ടം അവരെ ആക്രമിച്ച് ആട്ടിയോടിച്ചത്. നട തുറന്ന ശേഷമുള്ള ആറ് ദിവസവും ഇതുതന്നെയായിരുന്നു സ്ഥിതി. ഇതോടെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ എത്തിയവര്‍ക്കെല്ലാം നിരാശയോടെ മടങ്ങേണ്ടിവന്നു. എന്നാല്‍ ശബരിമലയില്‍ സംഘര്‍ഷം അഴിച്ചുവിട്ട എല്ലാവരേയും ഒന്നിനു പുറകെ ഒന്നായി പോലീസ് കുടുക്കി തുടങ്ങി.

ഒളിവില്‍
ഇതുവരെ 3,557 പേരാണ് പോലീസ് പിടിയിലായത്. 531 കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഇതില്‍ 350 പേര്‍ ഇപ്പോഴും ഒളിവിലാണ് ഇവര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരെയൊക്കെ അറസ്റ്റ് ചെയ്താലും മണ്ഡലകാലത്തും ചിത്തിര ആട്ടത്തിന് നട തുറക്കുന്ന നവംബര്‍ അഞ്ചിനും ഒരു സ്ത്രീയും മല ചവിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴും ബിജെപിയും സംഘപരിവാറും വെല്ലുവിളിക്കുന്നത്.

തടയാന്‍ ആഹ്വാനം
നേരത്തേ ചിത്തിര ആട്ടത്തിന് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുണ്ടെന്നും ഏത് വിധേനയും അത് തടയണമെന്നും രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നവംബര്‍ അഞ്ചിന് മലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന് തന്നെയാണ് പോലീസ് കണക്കാക്കുന്നത്.

നിയന്ത്രണം ഏറ്റെടുക്കും
ഇതോടെ ഒറ്റ ദിവസത്തേക്ക് നട തുറക്കുന്ന നവംബര്‍ അഞ്ചിന് ശബരിമലയിലെ സുരക്ഷ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഡിജിപി നല്‍കിയിട്ടുണ്ട്. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതാ പോലീസ് അടക്കം 1500 ലേറെ പോലീസ് ഉദ്യോഗസ്ഥരെ മലയില്‍ വിന്യസിക്കും.

പോലീസിനെ വിന്യസിക്കും
തീര്‍ത്ഥാടകരേയോ വാഹനങ്ങളേയോ വഴിതടഞ്ഞുള്ള പരിശോധന ആവര്‍ത്തിച്ചേക്കുമെന്നും പോലീസ് കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങളും തടയും. എല്ലാ ജില്ലയിലും പരമാവധി പോലീസ് സേനയെ വിന്യസിക്കും. സംസ്ഥാനത്ത് മുഴുവനായും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചുമതല
തുലാമാസ പൂജയ്ക്ക് മലയില്‍ ഐജി ശ്രീജിത്തിനായിരുന്നു ചുമതല. അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റി പകരം ഐജി മനോജ് എബ്രഹാമിനാണ് പൂര്‍ണ ചുമതല. സന്നിധാനത്തിന്‍റെ ചുമതല ഐജി പി വിജയനാണ്. എംആര്‍ അജിത് കുമാറിനും എറണാകുളം റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കും ചുമതലയുണ്ട്. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരിച്ച് വന്‍ പോലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Recommended Video


സന്നിധാനത്ത് മാത്രം
സന്നിധാനത്ത് മാത്രം 200 പോലീസുകാര്‍ ഉണ്ടാകും. കൂടാതെ മരക്കൂട്ടത്ത് 100 പേരും പമ്പയിലും നിലയ്ക്കലിലും 200 പേരും വീതം പോലീസും ഉണ്ടാകും. ഇവരെ കൂടാതെ 50 വനിതാ പോലീസുകാരും ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാകും. വനിതാ ബെറ്റാലിനയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍ നിന്നായി 45 വനിതാ പോലീസുകാരേയും ഇവിടങ്ങളില്‍ വിന്യസിക്കും.












Click it and Unblock the Notifications