കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 ന് സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക്.. വീണ്ടും ഐജി എസ് ശ്രീജിത്തിന് സുരക്ഷാ ചുമതല?

  • By Aami Madhu
Google Oneindia Malayalam News

സ്ത്രീപ്രവേശന വിധിയ്ക്ക് പിന്നാലെ ശബരിമലയുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നത് എസ്പി എസ് ശ്രീജിത്തിനായിരുന്നു.എന്നാല്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ ചുമതലകള്‍ പാളിയെന്ന് മാത്രമല്ല ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ശ്രീജിത്ത് സുരക്ഷ ഒരുക്കിയത് സ്ത്രീപ്രവേശനം ആളി കത്താനും കാരണമായി.ഭക്തനായ പോലീസ് ഓഫീസറെ സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നു എന്നടക്കം വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനത്തിന് ആക്കം കൂട്ടി സന്നിധാനത്ത് ശ്രീജിത്ത് കരഞ്ഞ് കൊണ്ട് ദര്‍ശനം നടത്തുന്ന ഫോട്ടോകള്‍ പുറത്തുവരികയും ചെയ്തു.

അതോടെ രണ്ടാം ഘട്ട ചുമതലയില്‍ നിന്നും ശ്രീജിത്തിനെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തി. പിന്നീട് എസ്പി യതീഷ് ചന്ദ്രയ്ക്ക് ചുമതല നല്‍കുകയും ചെയ്തു. തന്നെ ഏല്‍പ്പിച്ച ജോലി കൃത്യമായി നടപ്പാക്കി സര്‍ക്കാരിന്റെ കൈയ്യടി നേടി ബിജെപിയുടെ കണ്ണിലെ കരടായി യതീഷ് മലയിറങ്ങുകയും ചെയ്തു.എന്നാല്‍ മൂന്നാം ഘട്ടത്തില്‍ വീണ്ടും ശ്രീജിത്തിന് ചുമതല നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ട്. 23 ന് വീണ്ടും യുവതികളുടെ സംഘം മലകയറാന്‍ എത്തുമ്പോള്‍ ശ്രീജിത്ത് മലകയറുമോയെന്നാണ് ചര്‍ച്ചയായിരിക്കുന്നത്.

 സ്ത്രീകള്‍ക്ക് സുരക്ഷ

സ്ത്രീകള്‍ക്ക് സുരക്ഷ

തമിഴ്‌നാട്ടിലെ മനിത എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഈ മാസം 23 ന് വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്നാണ് വിവരം. തമിഴ്‌നാട് ആസ്ഥാനമാക്കി സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മനിതി വഴി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

 മൂന്നാം ഘട്ട ചുമതല

മൂന്നാം ഘട്ട ചുമതല

വീണ്ടു സ്ത്രീകള്‍ പ്രവേശിക്കാനൊരുങ്ങുന്നതോടെ ശബരിമലയിലെ മൂന്നാംഘട്ട സുരക്ഷാ ചുമതല ആരു ഏറ്റടുക്കും എന്നതാണ് നിര്‍ണായകം. ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയ്ക്ക് മല ചവിട്ടാനായി സുരക്ഷ ഒരുക്കിയ ഐജി എസ് ശ്രീജിത്തിനെ തന്നെയായിരുന്നു സര്‍ക്കാര്‍ സന്നിധാനത്തെ മൂന്നാംഘട്ട സുരക്ഷ ചുമതല ഏല്‍പ്പിക്കുവാ്ന്‍ തീരുമാനിച്ചിരുന്നത്.

 കൊല്‍ക്കത്തയില്‍

കൊല്‍ക്കത്തയില്‍

എന്നാല് ഔദ്യോഗിക തിരക്കുകള്‍ മൂലം അദ്ദേഹം ചുമതലയില്‍് നിന്നും പിന്മാറി എന്നതാണ് പുതിയ വിവരം. കൊല്‍ക്കത്തയില്‍ നടക്കുന്ന പൊലീസ് സംഗമത്തില്‍ പങ്കെടുക്കുന്നതിനാലാണ് അദ്ദേഹം പിന്വാങ്ങിയതെന്നാണ് പോലീസിലെ വിശദീകരണം.

 സൃഷ്ടിക്കേണ്ടതില്ല

സൃഷ്ടിക്കേണ്ടതില്ല

ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്ക് താത്കാലിക ശമനം വന്നതോടെ വീണ്ടും പ്രശ്‌നങ്ങള് സൃഷ്ടിക്കേണ്ടതില്ല എന്ന വിലയിരുത്തലില്‍ നിന്നാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയതെന്നാണ് വിവരം.രണ്ടാം ഘട്ട ചുമതലയുണ്ടായിരുന്ന ദിനേന്ദ്ര കശ്യപിനോട് കുറച്ച് ദിവസം കൂടി തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

 വിശദീകരണം

വിശദീകരണം

അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായി ശ്രീജിത്ത് കൊല്‍ത്തയില്‍ ആയതിനാലാണ് ശ്രീജിത്ത് എത്താത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

 ചുമതല കൈമാറി

ചുമതല കൈമാറി

ശ്രീജിത്തിനു പകരം പൊലീസ് ആസ്ഥാനത്തെ ഡിഐജിയായ കെ. സേതുരാമനാണ് ചുമതല കൈമാറിയിരിക്കുന്നത്.. അവസാനഘട്ടത്തില്‍ ഐജി എസ് ശ്രീജിത്തിന് വീണ്ടും ചുമതല നല്കിയേക്കുമെന്നും വിവരമുണ്ട്.

English summary
sabarimala women entry sp sreejith duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X