കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊക്കെ സംഭവിച്ചാലും 23 ന് സ്ത്രീകള്‍ മലകയറും.. സംഘത്തില്‍ 14 മുതലുള്ള പെണ്‍കുട്ടികള്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ മണ്ഡല മകരമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളാരും തന്നെ ദര്‍ശനത്തിന് എത്തിയിരുന്നില്ല. ചിത്തിര ആട്ട പൂജയ്ക്കും തുലാമാസ പൂജയ്ക്കും ഉണ്ടായിരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇത്. മണ്ഡലകാലത്ത് നടന്ന തുറന്ന പിന്നാലെ ഭൂമാതാ ബ്രിഡേഡ് നേതാവ് തൃപ്തി ദേശായി എത്തിയിരു്‌ന്നെങ്കിലും 24 മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ് അവര്‍ക്ക് മടങ്ങേണ്ടി വന്നു. അതിന് ശേഷം ആന്ധ്രയില്‍ നിന്നുള്ള ചില സ്ത്രീകള്‍ പമ്പ വരെയെത്തിയെങ്കിലും വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്ന പ്രതിഷേധകര്‍ അവരെ തടഞ്ഞതോടെ പോലീസ് ഇടപെട്ട് മടക്കി അയച്ചു.

എ്ന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ഈ 23 ന് ശബരിമലയിലേക്ക് യുവതികള്‍ എത്തുമെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീത എന്ന സംഘടനയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ ശബരിമലയില്‍ എത്തിക്കുന്നത്. മലകയറാന്‍ എത്തുന്ന സത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മനീതി വ്യക്തമാക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷവും ചരിത്രത്തിന്റെ ഭാഗമാകാന്‍ എത്തിയ യുവതികളെല്ലാം ക്രൂരമായി ആക്രമിക്കപ്പെട്ടു. ആര്‍ത്തവത്തിന്റേ പേരില്‍ സ്ത്രീകള്‍ക്ക് അയിത്തം കല്‍പ്പിച്ചപ്പോള്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ഉണ്ടായ അനുഭവവും വ്യത്യസ്തമല്ലായിരുന്നു.

 ട്രാന്‍സ്‌ജെന്റേഴ്‌സും മടങ്ങി

ട്രാന്‍സ്‌ജെന്റേഴ്‌സും മടങ്ങി

ഞായറാഴ്ച മലചവിട്ടാനെത്തിയ നാല് ട്രാന്‍സ്‌ജെന്ററുകളേയും പമ്പയില്‍ വെച്ച് പോലീസ് തടഞ്ഞു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ തടഞ്ഞത്. നിയമപരമായ വ്യക്തത ലഭിക്കാതെ അവരെ കയറ്റിവിടാന്‍ ആകില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.ഒടുവില്‍ അവര്‍ മലയിറങ്ങി.

 23 ന് എത്തും

23 ന് എത്തും

എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും വരുന്ന 23 ന് ശബരിമലയില്‍ സ്ത്രീകള്‍ എത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് കേന്ദ്രമാക്കി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടന. സംഘത്തില്‍ നിന്ന് വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെ്ന്നും സംഘടന വ്യക്തമാക്കുന്നു.

സംഘത്തില്‍ ഉള്ളവര്‍

സംഘത്തില്‍ ഉള്ളവര്‍

ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനാല് വയസ്സുള്ള പെണ്‍കുട്ടികള്‍ അടക്കം പതിനഞ്ച് പേര്‍ സംഘത്തില്‍ ഉണ്ട്.കര്‍ണാടക, മധ്യപ്രേദശ്, ഒറീസ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് സ്ത്രീകള്‍ വീതവും സംഘത്തില്‍ ഉണ്ട്.

 കോട്ടയത്ത് എത്തും

കോട്ടയത്ത് എത്തും

കേരളത്തില്‍ നിന്നും സ്ത്രീകളുണ്ടെ്ന്നാണ് വിവരം. സംഘം ആദ്യം കെഎസ്ആര്‍ടിസി ബസ്സുകളില്‍ കോട്ടയത്ത് എത്തുമെന്നും അവിടെ നിന്നാണ് ശബരിമല ദര്‍ശനത്തിനായി പോകുകയെന്നും മനീതി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

 ആചാരങ്ങള്‍ പാലിച്ചു

ആചാരങ്ങള്‍ പാലിച്ചു

മലയ്ക്ക് പുറപ്പെടുന്നതിന് അഞ്ച് ദിവസം മുന്‍പാണ് സംഘത്തിലെ സ്ത്രീകള്‍ മാലയിടുക. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് തന്നെയാണ് മലകയറാന്‍ എത്തുന്നത്. അതേസമയം സര്‍ക്കാരില്‍ നിന്ന ്പൂര്‍ണ പിന്തുണയാണ് ലഭിച്ചതെന്നും മനീതി വ്യക്തമാക്കി.

 ശ്രമം തുടരും

ശ്രമം തുടരും

ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം തരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മുന്‍പ് ശബരിമലയിലേക്ക് പോയ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതിരുന്നത് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാതിരുന്നതിനാലാണ്.അതേസമയം തടഞ്ഞാല്‍ തുടര്‍ച്ചയായി ശ്രമിക്കുമെന്നും മനീതി വ്യക്തമാക്കി.

English summary
sabarimala women entry women will visit sabarimala on twenty third
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X