'ശബരിനാഥന്റെ പങ്കാളിക്ക് നിങ്ങളുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല'; പിന്തുണച്ച് രമ്യ ഹരിദാസ് എംപി
തിരുവനന്തപുരം: ഡോ ദിവ്യ എസ് അയ്യർക്കെതിരെ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോപണങ്ങളാണ് ഓരോ സമയത്തും ഉയരുന്നതെന്ന് രമ്യ ഹരിദാസ് എംപി. സ്വന്തം മകനുമായി വേദിയിലെത്തിയതിന് പോലും അവർ വിമർശിക്കപ്പെട്ടു,ഇപ്പോഴും നിരന്തരമായി വേട്ടയാടപ്പെടുകയാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അവരെ വേട്ടയാടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.

'രാഷ്ട്രീയമായി മുൻ എം എൽ എ ശബരീനാഥനെന്ന യൂത്ത്കോൺഗ്രസ് നേതാവിന്റെ പങ്കാളിയാണെന്നതാണ് വിമർശനങ്ങളുടെ വേട്ടയാടലിന്റെ പിന്നിലെങ്കിൽ ഒന്നേ പറയുന്നുള്ളൂ ബഹുമാന്യ നേതാവായിരുന്ന ജി.കാർത്തികേയന്റെ മരുമകൾക്ക് വർഗീയതയെയും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെയും ഒന്നിച്ച് എതിർക്കുന്ന ശബരിനാഥന്റെ പങ്കാളിക്ക് നിങ്ങളുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല', രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. തങ്ക അങ്കി ദർശനത്തിനിടെ ശരണം വിളിക്കുന്ന കളക്ടർ ഡോ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെ അവർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രമ്യയുടെ പ്രതികരണം.
എംപിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-പ്ലീസ് ഈ നാട് ഭ്രാന്താലയമാക്കരുതേ..ശബരിമലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അയ്യപ്പ സ്വാമിയെ തൊഴുന്നതെത്ര കണ്ടവരാണ് നമ്മൾ.. ക്രിസ്തുമസിന് സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഒന്നിച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നവരാണ് നമ്മൾ.. വെള്ളിയാഴ്ച ദിവസം മുസ്ലിം ഉദ്യോഗസ്ഥർക്ക് ജുമാ നമസ്കാരത്തിൽ പങ്കെടുക്കാൻ ഉച്ചസമയത്തെ ഇടവേളക്ക് പ്രത്യേകം പരാമർശം നൽകി സർവീസ് റൂൾ ഉണ്ടാക്കിയവരാണ് നമ്മൾ.. കാരണം ഈ രാജ്യത്തിന്റെ പേര് ഇന്ത്യയെന്നാണ്.. നാനാത്വത്തിൽ ഏകത്വം എന്ന മഹനീയ മാതൃകയെ ലോകത്തിന് പരിചയപ്പെടുത്തിയ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യാ രാജ്യം..
മതേതര നാടിനെ മതനിരാസ നാടാക്കി മാറ്റാനുള്ള ശ്രമം നടക്കില്ല.വർഗ്ഗീയ വാദികൾക്ക് മരുന്നിട്ട് നൽകി പരസ്പര വിദ്വേഷം പ്രചരിപ്പിക്കാനുള്ള നീക്കത്തെ നഖശിഖാന്തം എതിർക്കുക തന്നെ ചെയ്യും.കുറച്ച് കാലങ്ങളായി സമൂഹത്തിൽ മതനിരാസത്തിന്റെ വിത്ത് പാകാനും ആശയങ്ങൾ നിർബന്ധപൂർവ്വം വ്യാപകമാക്കാനും കമ്മ്യൂണിസ്റ്റുകാർ ശ്രമം നടത്തുന്നുണ്ട്. അതിന്റെ കൂടി ബാക്കിപത്രമാണീ ആരോപണം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഡോ.ദിവ്യ.എസ്.അയ്യർക്കെതിരെ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോപണങ്ങളാണ് ഓരോ സമയത്തും ഉയരുന്നത്.സ്വന്തം മകനുമായി വേദിയിലെത്തിയതിന് പോലും അവർ വിമർശിക്കപ്പെട്ടു,ഇപ്പോഴും നിരന്തരമായി വേട്ടയാടപ്പെടുന്നു.
പിൻവാതിലിൽ നിയമനത്തിലൂടെയോ കുടുംബ ബന്ധത്തിന്റെ പേരിലോ ആരുടേയും ശുപാർശയിലൂടെയല്ല അവർ ഡോക്ടറായതും IAS ഓഫീസറായതും. കേരളത്തിലെ മികച്ചൊരു ഉദ്യോഗസ്ഥയും അതിലുപരി കലാ,നൃത്ത, അഭിനയരംഗത്ത് കഴിവുതെളിയിച്ച വനിതയുമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അവരെ വേട്ടയാടുന്നത് അങ്ങേയറ്റം അപലപനീയമാണ്. സമൂഹത്തിൽ ഉന്നത രംഗത്തുള്ള വനിതകൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി വേണം.
ഇനി,
രാഷ്ട്രീയമായി മുൻ എം.എൽ.എ ശബരീനാഥനെന്ന യൂത്ത്കോൺഗ്രസ് നേതാവിന്റെ പങ്കാളിയാണെന്നതാണ് വിമർശനങ്ങളുടെ, വേട്ടയാടലിന്റെ പിന്നിലെങ്കിൽ ഒന്നേ പറയുന്നുള്ളൂ, ബഹുമാന്യ നേതാവായിരുന്ന ജി.കാർത്തികേയന്റെ മരുമകൾക്ക്,വർഗീയതയെയും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെയും ഒന്നിച്ച് എതിർക്കുന്ന ശബരിനാഥന്റെ പങ്കാളിക്ക് നിങ്ങളുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിനയത്തോടെ ഒരു അപേക്ഷകൂടിയുണ്ട്..
താൽക്കാലിക ലാഭത്തിനുവേണ്ടി ശരണം വിളിക്കുന്നവരെയും നമസ്കരിക്കുന്നവരെയും കുർബാന കൂടുന്നവരെയും വർഗീയവാദികളാക്കി മാറ്റി ഈ നാടിനെ വീണ്ടും ഭ്രാന്താലയം ആക്കരുത്.. പ്ലീസ്..
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications