പുതിയ പോര്‍മുഖം തുറന്ന് മുസ്ലിം ലീഗ്; സച്ചാറില്‍ മുസ്ലിം ഐക്യം... സെക്രട്ടേറിയറ്റ് സമരം പ്രഖ്യാപിച്ചു
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന് മുസ്ലിം സംഘടനകള്‍. മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത യോഗമാണ് നിര്‍ണയാകമായ തീരുമാനം എടുത്തത്. ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണിത്. മുസ്ലിങ്ങള്‍ വളരെ പിന്നാക്കമാണെന്നു കണ്ടെത്തിയ ജസ്റ്റിസ് സച്ചാര്‍ അധ്യക്ഷനായ സമിതി മുസ്ലിങ്ങളുടെ ഉന്നമനത്തിന് വേണ്ടി നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമെന്നോണം നല്‍കിവന്ന സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മുസ്ലിം സംഘടനകള്‍ യോജിച്ച സമരം തുടങ്ങുന്നത്. സുപ്രധാന തീരുമാനങ്ങള്‍ കോഴിക്കോട് ചേര്‍ന്ന യോഗം എടുത്തു. വിവരങ്ങള്‍ ഇങ്ങനെ...
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

ആഗസ്റ്റ് മൂന്നിന് മുസ്ലിം സംഘടനകള്‍ ഒന്നിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. ഘട്ടങ്ങളായുള്ള സമരമാണ് പദ്ധതിയില്‍. ആദ്യത്തേതാണ് സെക്രട്ടേറിയറ്റ് ധര്‍ണ. സ്‌കോളര്‍ഷിപ്പിലെ അനുപാതവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മുസ്ലിം സംഘടനകളുടെ ഐക്യവേദി രൂപീകരിച്ചത് മുസ്ലിം ലീഗ് മുന്‍കൈയ്യെടുത്താണ്. സുന്നി, മുജാഹിദ് വിഭാഗം, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍, എംഇഎസ്, എംഎസ്എസ് തുടങ്ങി എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത് സാദിഖലി ശിഹാബ് തങ്ങളാണ്. എപി വിഭാഗം യോഗത്തില്‍ പങ്കെടുത്തില്ല.

ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ചു. സാദിഖലി ശിഹാബ് തങ്ങളാണ് സമിതി ചെയര്‍മാന്‍. ജില്ലാതലങ്ങളിലും സമിതി രൂപീകരിക്കും. വിവിധ സംഘടനകളുടെ യുവജന വിഭാഗത്തിന്റെ സമിതി പ്രത്യേകം രൂപീകരിക്കാന്‍ തീരുമാനിച്ചു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് ഇതിന് ചുക്കാന്‍ പിടിക്കുക.

ആഗസ്റ്റ് മൂന്നിന് ധര്‍ണ കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കും. 13 മുസ്ലിം സംഘടനകളാണ് ഇന്ന് യോഗത്തില്‍ സംബന്ധിച്ചത്. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി പങ്കെടുത്തത്. സമരം ശക്തമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ് മുസ്ലിം ലീഗ് നടത്തുന്നത് എന്നാണ് സൂചന.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്‌കോളര്‍ഷിപ്പ് മാത്രമായി ഒതുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഒന്നും സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഹൈക്കോടതി വിധിയും തുടര്‍ന്നുള്ള സര്‍ക്കാര്‍ തീരുമാനവും മൂലം സ്‌കോളര്‍ഷിപ്പും അപ്രസക്തമായി എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

80.20 അനുപാതത്തിലാണ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി എത്തിയപ്പോള്‍ ഹൈക്കോടതി ഇത് തടഞ്ഞു. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ അനുപാതികമായി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തു.

സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. അതുവരെ പ്രതിഷേധം തുടരുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ വര്‍ഗീയത ആരോപിക്കുന്ന പ്രവണതയുണ്ട്. എല്ലാ വിഭാഗങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications