കേരളത്തിലെ എംപിമാർ കണ്ട് പഠിക്കട്ടെ!! കൊച്ചിക്ക് സമ്മാനവുമായി സച്ചിൻ!! 25 ലക്ഷം രൂപ!! എന്തിനെന്നോ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർക്ക് കേരളത്തോടും കേരളീയരോടുമുള്ള സ്നേഹം പലതവണ പ്രകടമാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് ഐഎസ് എല്ലിൽ കേരള ടീമിൻറെ സഹ ഉടമയായത്. ഇത്തവണ ഐഎസ്എൽ തുടങ്ങുന്നതിന് മുമ്പ് കേരളീയർക്കുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് സച്ചിൻ.

sachin

എറണാകുളം ജനറൽ ആശുപത്രിയിലെ ഡിജിറ്റൽ എക്സേ യൂണിറ്റിന് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എൽ മത്സരങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാർജുൻ, അല്ലു അരവിന്ദ്, നിമ്മഗ‍ഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഉടമകൾ.

അതേസമയം വ്യാഴാഴ്ച സച്ചിൻ രാജ്യ സഭയിൽ ഹാജരായി. ഹാജര്‍ വളരെ കുറവായിരുന്നതിന്റെ പേരിൽ സച്ചിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. രാജ്യസഭയുടെ മൺസൂൺ സെഷനിൽ ഇതാദ്യമായിട്ടാണ് സച്ചിൻ എത്തുന്നത്. 2017 മാർച്ച് വരെ 348 ദിവസത്തിൽ 23 ദിവസം മാത്രമായിരുന്നു സച്ചിൻ രാജ്യസഭയിലെത്തിയിരുന്നത്.

English summary
sachin give 25 lakh for ernakulam general hospital.
Please Wait while comments are loading...