കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാദിഖലി തങ്ങള്‍ക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല; ഒപ്പം കുഞ്ഞാലിക്കുട്ടിയും... ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

Google Oneindia Malayalam News

മലപ്പുറം: യുഡിഎഫിലെ പ്രധാന കക്ഷികളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. ഭാരത് ജോഡോ യാത്രയും ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പുമെല്ലാമായി കോണ്‍ഗ്രസ് നിറഞ്ഞു നില്‍ക്കുകയാണ്. ജോഡോ യാത്ര ആന്ധ്രയിലെത്തിയ വേളയിലാണ് കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടി. ഒപ്പം മുസ്ലിം ലീഗിലെ പുനഃസംഘടന, മുഈനലി തങ്ങളുടെ വിമത നീക്കം തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു. മറുപടി പറയേണ്ടതിന് പകരം ചിരി അടയ്ക്കാനാകാതെ സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും പതുക്കെ സ്ഥലം വിട്ടു. വിശദാംശങ്ങള്‍...

1

മുസ്ലിം ലീഗ് അംഗത്വ ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. നവംബര്‍ ഒന്ന് മുതലാണ് തുടക്കം. മുന്നോടിയായി ജില്ലാ, മണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ചേരുന്നുണ്ട്. നവംബര്‍ ഒന്നിന് ശേഷം മുസ്ലിം ലീഗ് മെംബര്‍ഷിപ്പ് കൊടുത്തു തുടങ്ങും. ഫിസിക്കലായും ഡിജിറ്റലായും മെംബര്‍ഷിപ്പ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വിശദീകരിച്ചു.

സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍

2

ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഭംഗിയായി നടത്താന്‍ സാധിച്ചത് കോണ്‍ഗ്രസിന്റെ ജനാധിപത്യ വിജയമാണെന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് ജനകീയ അടിത്തറയുണ്ട്. ജനാധിപത്യ സ്വഭാവം അവര്‍ കൈവിട്ടിട്ടില്ല എന്നതിനുള്ള തെളിവാണ് തിരഞ്ഞെടുപ്പ്. നല്ല മാതൃകയാണ്. ശശി തരൂര്‍ കേരളക്കാരനായി മല്‍സരിച്ചതില്‍ സന്തോഷമുണ്ട്. ഖാര്‍ഗെ ജയിച്ചതിലും സന്തോഷണുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

3

മുസ്ലിം ലീഗില്‍ പുനഃസംഘടന വരിയാണ്. കോണ്‍ഗ്രസിന്റെ മാതൃക പ്രതീക്ഷിക്കാമോ എന്ന് ഈ വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. സാദിഖലി തങ്ങളുടെ മറുപടി നിറഞ്ഞ ചിരിയായിരുന്നു. ഈ വേളയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടു. മുസ്ലിം ലീഗില്‍ എപ്പോഴും തിരഞ്ഞെടുപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചരിച്ചുകൊണ്ടുള്ള മറുപടി.

4

തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠ്യേന വന്നാല്‍ ദോഷമില്ലല്ലോ. കൗണ്‍സിലില്‍ എപ്പോഴും തിരഞ്ഞെടുപ്പാണ്. ഞങ്ങളുടെ രീതിയുണ്ട്. ചര്‍ച്ച ചെയ്ത്, ജനാധിപത്യപരമായി, അവസാനം പ്രസിഡന്റിനെ അധികാരപ്പെടുത്തി... അത് ഞങ്ങളുടെ രീതിയാണ്. ഓരോ പാര്‍ട്ടിക്ക് ഓരോ രീതി- കുഞ്ഞാലിക്കുട്ടി മറുപടി പറയുമ്പോള്‍ സാദിഖലി തങ്ങള്‍ ചിരിക്കുന്നുണ്ടായിരുന്നു.

ഇനി എന്താണ് നിങ്ങളുടെ റോള്‍? രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ...ഇനി എന്താണ് നിങ്ങളുടെ റോള്‍? രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ...

5

മുഈനലി തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത ചോദ്യം. അപ്പോള്‍ തന്നെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ചിരി തുടങ്ങി. മുഈന്‍ അലി തങ്ങള്‍ യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റാണ്. അദ്ദേഹം വിമത യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. വിശദീകരണം തേടുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഈ വേളയില്‍ ഉറക്കെ ചിരിച്ചുകൊണ്ട് സാദിഖലി തങ്ങള്‍ നടന്നുനീക്കി. ഒപ്പം കുഞ്ഞാലിക്കുട്ടിയും.

6

മുഈനലി തങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് നടന്ന വിമത യോഗത്തില്‍ പങ്കെടുത്തിരുന്നു. ലീഗില്‍ നിന്ന് നടപടി നേരിട്ട കെഎസ് ഹംസ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈയ്യെടുത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്. യോഗത്തില്‍ പങ്കെടുക്കരുതെന്ന് നേതൃത്വം മുഈനലിയോട് ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയാണ് അദ്ദേഹം കോഴിക്കോടെത്തിയത്.

7

മുഈനലി വിവാദത്തില്‍ എംകെ മുനീര്‍ മാത്രമാണ് പ്രതികരിച്ചത്. വിവാദം നിലനിര്‍ത്തേണ്ടതില്ല എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. നേതൃത്വം പ്രതികരിച്ചാല്‍ മറുപടിയുമായി മുഈനലി നേരിട്ട് രംഗത്തെത്തുമോ എന്ന ഭയവും സംസ്ഥാന നേതൃത്വത്തിനുണ്ട്.

English summary
Sadiq Ali Shihab Thangal and PK Kunhalikutty Laughing When Asked About Mueen Ali Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X