Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു ആള്‍ദൈവം

ഇടുക്കി: ഇടുക്കിയിലെത്തുന്ന ഉത്തേരന്ത്യന്‍ ആള്‍ ദൈവത്തിന് സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ. മുഖ്യമന്ത്രിയ്ക്ക് മാത്രം ലഭിയ്ക്കുന്ന ഇത്തരം സുരക്ഷ ആള്‍ ദൈവത്തിന് ലഭിയ്ക്കുന്നത് കേന്ദ്ര നിര്‍ദ്ദേശപ്രകാരം. ഉത്തരേന്ത്യന്‍ ആള്‍ ദൈവമായ ഗുര്‍മീത് റാം റഹീം സിംഗിനാണ് സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ലഭിയ്ക്കുന്നത്.

കഴിഞ്ഞ ദിവസം വാഗമണിലെത്തിയ ആള്‍ദൈവത്തിന് കാവലൊരുക്കുന്നതിന്റെ തിരക്കില്‍ പൊലീസ് അവഗണിച്ചത് വാഗമണില്‍ ഉണ്ടായ അപകടത്തെയാണ്. അപകടത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഈരാറ്റുപേട്ട പൊലീസാണ് ആള്‍ദൈവത്തിന് സുരക്ഷയൊരുക്കുന്നതിന്റെ തിരക്കില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെ കണ്ടില്ലെന്ന് നടിച്ചത്.

Ram Rahim Singh

വാഗമണില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ സഞ്ചരിച്ച ജീപ്പാണ് രാവിലെ 5.30 ഓടെ കൊക്കയിലേക്ക് മറിഞ്ഞത്. രാവിലെ അഞ്ചരയോടായിരുന്നു സംഭവം. നിലവിളിയും വാഹനം ഇടിച്ച് തകരുന്ന ശബ്ദവും കേട്ട് സമീപവാസികളാണ് ആദ്യം എത്തിയത്. ഈ സമയത്താണ് ഈരാറ്റുപേട്ട പൊലീസിന്റെ ജീപ്പ് കടന്നുപോയത്. അപകടവിവരം നാട്ടുകാര്‍ അറിയിച്ചെങ്കിലും സ്ഥലത്ത് ഇറങ്ങി നോക്കിയതല്ലാതെ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറിയില്ല.

കാര്‍ തകര്‍ന്നതും ആളുകള്‍ കുരുങ്ങിക്കിടക്കുന്നതും അഴഗണിച്ച് പൊലീസ് ഉത്തരേന്ത്യന്‍ സ്വാമിയ്ക്ക് കാവല്‍ നില്‍ക്കുന്നതിനായി പോയി. വാഗമണില്‍ എത്തിയ ശേഷം പൊലീസില്‍ വിവരമറിയിക്കാമെന്നും പറഞ്ഞു. ഒരു മണിയ്ക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഇതിനിടെ അപടകത്തില്‍ പെട്ട കുടുബംത്തിലെ അച്ഛനും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു.ദേര സച്ച സൗദ സംഘടനയുടെ സ്ഥാപകനായ റാം റഹീം സിംഹിനാണ് മുഖ്യമന്ത്രിയ്ക്ക് മാത്രം ലഭിയ്ക്കുന്ന ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ലഭിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+