കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊലീസ് മാമന്മാർക്ക് സമര്‍പ്പിക്കുന്നു'; സജി ചെറിയാന്റെ വിവാദ വീഡിയോ ഫേസ്ബുക്കിലിട്ട് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ സജി ചെറിയാന്റെ മുഴുവൻ സമയ വീഡിയോ പങ്കിട്ട് ബി ജെ പി. ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയ വീഡിയോ വീണ്ടും തിരിച്ചെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാൻ ഇരിക്കവെയാണ് സംഭവം.

വിവാദ പ്രസംഗത്തിന്റെ പൂർണമായ വീഡിയോ കിട്ടാത്തതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം അവസാനിപ്പിക്കേണ്ട കാര്യമില്ലെന്ന് ബി ജെ പി നേതാവായ സന്ദീപ് വചസ്പതി പറഞ്ഞു.

അതേസമയം, ക്യാപ്ഷനോടെയാണ് ഇദ്ദേഹം വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ടത്. ഇന്ത്യൻ ഭരണഘടനക്കെതിരെ എം എൽ എ സജി ചെറിയാൻ സംസാരിച്ച വീഡിയോയുടെ ദൈർഘ്യം രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ആയിരുന്നു.

1

സന്ദീപ് വചസ്പതിയുടെ ക്യാപ്ഷൻ ഇങ്ങനെ ;-

'സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി...'

കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയുംകോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

2

അതേസമയം, ഇന്ത്യൻ ഭരണഘടനക്കെതിരെ എം എൽ എ സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കുകയായിരുന്നു പോലീസ്. ഇതിന്റെ ഭാഗമായി സി പി എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയടക്കം 10 പേരുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

3

ഭരണഘടനക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് സംഘാടകർ വ്യക്തമാക്കി. എന്നാൽ, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയ വീഡിയോ വീണ്ടും തിരിച്ചെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാൻ നീങ്ങവെയാണ് ബി ജെ പി വീഡിയോ പങ്കിട്ടത്.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

4

മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ . രമേശ് ചന്ദ്രന്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തിൽ 20 പേർക്ക് മൊഴി എടുക്കുന്നതിലേക്ക് വേണ്ടി ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കുറച്ചുപേർ ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും എന്നാണ് വിവരം.

5

രണ്ടു മണിക്കൂറിലേറെ നേരം നിലനിൽക്കുന്ന വിവാദ പരാമർശ വീഡിയോ പോലീസിന് മുന്നിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കേസിനെ സംബന്ധിക്കുന്ന ഏറ്റവും നിർണായകമായ തെളിവാണിത്. എന്നാൽ സി പി എം പ്രവർത്തകരുടെ കൈവശം പൂർണ്ണ വീഡിയോ ഇല്ലെന്നാണ് ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മൊഴി നൽകിയത്. ഫേസ്ബുക്കിൽ പങ്കിട്ട ദൃശ്യം മാത്രമായിരുന്നു തങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. വിഷയം വിവാദമായി മാറിയപ്പോൾ ഇവ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്തു.

6

പത്തനംതിട്ട മല്ലപ്പള്ളിയിൽ വച്ചായിരുന്നു ഇന്ത്യൻ ഭരണഘടനക്കെതിരെ സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. സി പി എം മല്ലപ്പള്ളി ഏരിയ കമ്മറ്റിയായിരുന്നു പരിപാടിയുടെ സംഘാടകർ. പിന്നാലെ ഇത് വലിയ വിവാദത്തിലേക്ക് മാറുകയായിരുന്നു.

സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-

7

' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌ .

8

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..

English summary
saji cheriyan indian constitution remarks: BJP leader sandeep vachaspati shared saji cheriyan's full video on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X