മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുതിച്ചുയരും; ലക്ഷം കടന്നേക്കും, ശുപാര്‍ശ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും അലവന്‍സും പെന്‍ഷനും കൂട്ടാന്‍ ശുപാര്‍ശ. 35 ശതമാനം വര്‍ദ്ധനമാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിഷയത്തെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ നിയമിച്ചിരുന്നു. ഈ കമ്മിഷനാണ് ഇപ്പോള്‍ 35 ശതമാനം വര്‍ദ്ധവ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യമന്ത്രി കൈമാറി.
നിലവില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും അലവന്‍സും ചേര്‍ത്ത് 96000 രൂപയാണ് ലഭിക്കുന്നത്. പുതിയ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഇത് ഏകദേശം 1.2 ലക്ഷം രൂപയാകും. എം എല്‍ എമാര്‍ക്ക് നിലവില്‍ 70000 രൂപയാണ് ലഭിക്കുന്നത്. ഇത് ഒറു ലക്ഷത്തില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. യാത്രപ്പടി അടക്കമുള്ള ആനുകൂല്യങ്ങളിലും 35 ശതമാനം വരെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പെന്‍ഷന്‍ ഇനത്തിലും വര്‍ദ്ധനവ് ഉണ്ടാകും. 8000 രൂപ മുതല്‍ 20000 രൂപ വരെയുള്ള പെന്‍ഷന്‍ 11,000 രൂപ മുതല്‍ 27,000 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒരു ദിവസം എം എല്‍ എ ആയവര്‍ക്കാണ് 8000 രൂപ ലഭിക്കുന്നത്. അഞ്ച് വര്‍ഷം എം എല്‍ എ ആയവര്‍ക്ക് 20000 രൂപയുമാണ് പെന്‍ഷന്‍ ലഭിക്കുക.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലം എം എല്‍ എ ആയിരുന്നാല്‍ ഓരോ അധിക വര്‍ഷത്തിനും ആയിരം രൂപ കൂടുതല്‍ ലഭിക്കും. ഇതിന് മുമ്പ് 2018ല്‍ ആണ് എം എല്‍ എമാരുടെയും മന്ത്രിമാരുടെയും പെന്‍ഷന്‍ ഉയര്‍ത്തിയത്.
ഇപ്പോള്‍ നല്‍കിയ ശുപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ മാര്‍ച്ച് 30ന് മുമ്പായി ബില്ല് നിയമസഭയില്‍ എത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കും.
ദൈനംദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സികളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ജൂലായിലാണ് കമ്മിഷനെ നിയമിച്ചത്. മുന്‍ കാലങ്ങളില്‍ പോലെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്താകെ ആനൂകൂല്യങ്ങളിലും അലവന്‍സികളിലും വര്‍ദ്ദനനവ് പ്രാബല്യത്തില്‍ വരുത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഫോണ്‍സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ദ്ധനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയും ആണ് നിലവിലെ ശമ്പളം.












Click it and Unblock the Notifications