സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ സലീം പത്തിരിയാലിന് ഇരട്ട വെള്ളി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ സലീം പത്തിരിയാലിന് ഇരട്ട വെള്ളി.നീന്തല്‍ മത്സരത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മഞ്ചേരി ജില്ലാ കോടതിയിലെ ഗ്രേഡ് 1 ബെഞ്ച് ക്ലര്‍ക്കാണ് സലീം.

saleem

സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ ലഭിച്ച ഇരട്ടി വെളളിയുമായി സലീം പത്തിരിയാല്‍

നൂറുമീറ്റര്‍ മിഡ്‌ലേ റിലെയിലും നൂറു മീറ്റര്‍ ഫ്രീസ്റ്റൈലിലുമാണ് ടീം മെഡല്‍ നേടിയത്. മിഡ്‌ലേ മത്സരത്തില്‍ 7:50:12 ഫിനിഷ് ചെയ്ത ടീം ഫ്രീസ്റ്റൈലില്‍ 6:44:31 ല്‍ പൂര്‍ത്തിയാക്കി. ആര്‍ മുഹമ്മദ് സലീം എന്ന സലീം പത്തിരിയാല്‍ മഞ്ചേരി ജില്ലാ കോടതിയിലെ ഗ്രേഡ് 1 ബെഞ്ച് ക്ലര്‍ക്ക് ആണ്. ജില്ലക്ക് അഭിമാനമായി തിരിച്ചെത്തിയ സലീമിനെ ജില്ലാ കോടതി ജീവനക്കാര്‍ അനുമോദിച്ചു.

English summary
saleem pathiriyal won double silver in state civil service sports meet
Please Wait while comments are loading...