ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെയെന്ന് സലിം ഇന്ത്യ

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ദിലീപിന് വേണ്ടി പ്രധാനമന്ത്രിക്ക് പരാതി, പിന്നെ സംഭവിച്ചത്!

തിരുവനന്തപുരം: സിനിമയില്‍ ആരെയും ഞെട്ടിക്കുന്ന വളര്‍ച്ചയായിരുന്നു ദിലീപിന്റെത്. അതുകൊണ്ട് തന്നെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ശത്രക്കള്‍ ഉണ്ടാവുക സ്വാഭാവികം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കിയത് ഇത്തരം ചിലര്‍ ഗൂഢാലോചന നടത്തിയാണ് എന്നാണ് നടനും അനുകൂലികളും ആരോപിക്കുന്നത്. ജാമ്യാപേക്ഷയില്‍ ഇവര്‍ ആരൊക്കെയെന്ന് ദിലീപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദിലീപിനെ എതിരായ ഗൂഢാലോചന സംബന്ധിച്ച് പ്രധാനമന്ത്രിക്ക് വരെ പരാതിയും പോയിരുന്നു. ഈ പരാതിയില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നതായാണ് റിപ്പോർട്ട്.

നടിക്ക് വലവിരിച്ച് കാത്തിരുന്നത് നാല് വർഷം.. രക്ഷകനായത് നടിയുടെ അച്ഛൻ.. കാരണങ്ങൾ നിരത്തി കുറ്റപത്രം

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഗൂഢാലോചന

ഫെഫ്ക അംഗം സലിം ഇന്ത്യയാണ് ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി അയച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും അന്വേഷണ സംഘം സ്വാധീനവലയത്തില്‍ ആണെന്നുമാണ് സലിം ഇന്ത്യ പരാതിപ്പെട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്നും സലിം ഇന്ത്യ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് പരാതി

പ്രധാനമന്ത്രിക്ക് പരാതി

ദിലീപിനെതിരെ ഗൂഢാലോചന നടത്തി കൃത്രിമ തെളിവുണ്ടാക്കി എന്ന പരാതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി അന്വേഷണം നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം എന്നും അത് പരാതിക്കാരനായ സലിം ഇന്ത്യയേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിക്കണം എന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍8ന് ആണ് സലിം ഇന്ത്യ പരാതി നല്‍കിയത്.

ഡിജിപിക്ക് കൈമാറി

ഡിജിപിക്ക് കൈമാറി

സലിം ഇന്ത്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ക്കായ ആഭ്യന്തര വകുപ്പ് സെക്രട്ടറി സുബ്രതോ വിശ്വാസ്, ഡിജിപിക്ക് കൈമാറി. ഇക്കാര്യം ആഭ്യന്തര വകുപ്പ് അറിയിച്ചതായി സലിം ഇന്ത്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നു. പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് ആരാഞ്ഞ് നല്‍കിയ കത്തിനാണ്, നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറിയെന്ന വിവരം ലഭിച്ചിരിക്കുന്നത്.

സുനി അയച്ച സന്ദേശം

സുനി അയച്ച സന്ദേശം

പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കേസില്‍ ദിലീപിനെ കുരുക്കിയത് എന്നാണ് സലിം ഇന്ത്യ പരാതിപ്പെടുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്യുന്നതിന് വേണ്ടി പള്‍സര്‍ സുനിയെ ആലുവ പോലീസ് ക്‌ളബ്ബില്‍ എത്തിച്ചിരുന്നു. ഇവിടെ വെച്ച് അനീഷ് എന്ന പോലീസുകാരന്റെ സഹായത്തോടെ സുനി ദിലീപിന് ശബ്ദസന്ദേശം അയച്ചെന്നാണ് പോലീസ് പറയുന്നത്.

ദിലീപേട്ടാ കുടുങ്ങി

ദിലീപേട്ടാ കുടുങ്ങി

ദിലീപേട്ടാ കുടുങ്ങി എന്നാണ് സുനി അയച്ച സന്ദേശം. ഇക്കാര്യം തെളിയിക്കാന്‍ പോലീസുകാരനായ അനീഷിനേയും അന്വേഷണ സംഘം സാക്ഷിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു സാധാരണ പൗരന് സംശയം തോന്നാവുന്നതായുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. സുനി ദിലീപിന് ശബ്ദസന്ദേശം അയച്ചുവെന്ന പോലീസുകാരന്റെ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്ന് സലിം ഇന്ത്യ ആരോപിച്ചു.

ദിലീപിന് അവകാശ നിഷേധം

ദിലീപിന് അവകാശ നിഷേധം

ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേരില്ല. ദിലീപിനെതിരെ ഒരു സൂചന പോലും ഇല്ല. അങ്ങനെയിരിക്കെയാണ് കുപ്രസിദ്ധനായ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ ദിലീപ് പ്രതിയായത്. ദിലീപ് എന്ന വ്യക്തിക്ക് മാന്യമായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എങ്കില്‍ അത് ദിലീപിന് എതിരെ അല്ലേ എന്ന് സംശയിക്കാവുന്നതാണ് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപും പരാതി നൽകി

ദിലീപും പരാതി നൽകി

ഈ സാഹചര്യത്തില്‍ ദിലീപിന് നീതി ലഭിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി ഇടപെടണം എന്നാണ് പരാതിയില്‍ സലിം ഇന്ത്യ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിക്കും അന്വേഷണ സംഘത്തിനും എതിരെ ദിലീപും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിജിപി എന്ത് നടപടിയെടുക്കും എന്ന കാര്യത്തില്‍ തനിക്കൊരു നിശ്ചയവും ഇല്ലെന്ന് സലിം ഇന്ത്യ വ്യക്തമാക്കുന്നു.

മോദിയെ നേരിട്ട് കാണും

മോദിയെ നേരിട്ട് കാണും

കേസില്‍ കുരുക്കാന്‍ ദിലീപിനെതിരെ നടന്ന ഗൂഢാലോചന പുറത്ത് വരുമെന്നാണ് തന്റെ പ്രതീക്ഷ. അതുണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടുമെന്നും സലിം ഇന്ത്യ പറയുന്നു. ശേഷം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യും. പ്രധാനമന്ത്രിയെ കാണാനായി നല്‍കിയ അപേക്ഷ കേരള ഹോം സെക്രട്ടറിയുടെ പരിഗണനയിലാണുള്ളത്. ദിലീപ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും സലിം ഇന്ത്യ പരാതി നല്‍കിയിരുന്നു.

മനുഷ്യാവകാശ കമ്മീഷന് പരാതി

മനുഷ്യാവകാശ കമ്മീഷന് പരാതി

ദിലീപ് അറസ്റ്റിലായതിന് ശേഷമായിരുന്നു മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് സലിം ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ദിലീപിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നത് തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടിയാണ് എന്നായിരുന്നു ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആലു റൂറല്‍ എസ്പിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

സലിം ഇന്ത്യയുടെ നിരാഹാരം

സലിം ഇന്ത്യയുടെ നിരാഹാരം

സലിം ഇ്ന്ത്യയുടെ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടില്ല. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇതേ നിര്‍ദേശം ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയിരുന്നു. നേരത്തെ ഡിസിനിമമാസ് പൂട്ടിച്ചപ്പോള്‍ അതിനെതിരെ നിരാഹാര സമരം നടത്തിയും സലിം ഇന്ത്യ ശ്രദ്ധ നേടിയിരുന്നു.

English summary
Salim India's compliant to PMO in Dileep Case, hand overd to DGP
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്