• search

ദിലീപിനെതിരെ മഞ്ജു വാര്യർ മിണ്ടാത്തതെന്തേ? നടന്റെ അടുപ്പക്കാരൻ സലിം ഇന്ത്യ വെളിപ്പെടുത്തുന്നു

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമണത്തെ അതിജീവിച്ച നടി അടക്കമുള്ള നാല് പേര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചത്. പാര്‍വ്വതിയടക്കം മൂന്ന് പേര്‍ ദിലീപ് വിഷയം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കത്തും നല്‍കി.

  ഡബ്ല്യൂസിസിയുടെ ഈ നീക്കങ്ങളിലെല്ലാം ഒരാളുടെ അസാന്നിധ്യം പ്രകടമായിരുന്നു. വനിതാ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കാന്‍ മുന്നിട്ട് നിന്ന നടി മഞ്ജു വാര്യരുടെ മൗനത്തിനാണ് ഇതുവരെ ഉത്തരമില്ലാത്തത്. എന്തുകൊണ്ടാണ് മഞ്ജു വാര്യര്‍ പ്രതികരിക്കാത്തതെന്ന് ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പറയുന്നു.

  മഞ്ജുവിനെന്തേ മൗനം?

  മഞ്ജുവിനെന്തേ മൗനം?

  ദിലീപിന്റെ തിയറ്ററായ ഡി സിനിമാസ് പൂട്ടാതിരിക്കാന്‍ ചാലക്കുടിയില്‍ നിരാഹാര സമരം കിടക്കുകയും ദിലീപിന് വേണ്ടി പ്രധാനമന്ത്രിക്ക് വരെ പരാതി അയയ്ക്കുകയും ചെയ്ത വ്യക്തിയാണ് സലിം ഇന്ത്യ. സലിം ഇന്ത്യയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം വായിക്കാം: മഞ്ജു വാര്യരുടെ മൗനത്തിന്റെ അര്‍ത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു വാര്യര്‍ മൗനത്തിന്റെ വാത്മീകത്തില്‍ ഒളിക്കുന്നത്? മഞ്ജുവിനെന്തേ മൗനം? ഇതാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം.

  പ്രശസ്തമായ ഗുഢാലോചനാ പ്രസംഗം

  പ്രശസ്തമായ ഗുഢാലോചനാ പ്രസംഗം

  അമ്മയിലെ വിവാദങ്ങള്‍ രൂക്ഷമായതിനിടയിലും മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് കേരളം വളരെ ഗൗരവത്തോട് കൂടിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഷൈന്‍ ചെയ്തതും പേരെടുത്തതും മഞ്ജുവായിരുന്നു. അമ്മയുടെ നേതൃത്വത്തില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ യോഗത്തില്‍ മഞ്ജു നടത്തിയ പ്രശസ്തമായ ഗുഢാലോചനാ പ്രസംഗമാണ് കാര്യങ്ങള്‍ ചൂടുപിടിക്കാന്‍ കാരണമായത്.

  മകളെ വിട്ട് പോയ അമ്മ

  മകളെ വിട്ട് പോയ അമ്മ

  പ്രായപൂര്‍ത്തിയായ മകളെ വിട്ട് സിനിമയില്‍ അഭിനയിക്കാന്‍ പോയ അമ്മ എന്ന തരത്തിലുള്ള ഇമേജായിരുന്നു മഞ്ജുവിനെക്കുറിച്ച് കേരളത്തിലെ സ്ത്രീകളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. സ്ത്രീ സമൂഹത്തിന്റെ ആ കാഴ്ചപ്പാടിന്റെ മുനയൊടിക്കാനും കേരള സമൂഹത്തിലെ ആദര്‍ശ വനിതയായി നില്‍ക്കാനും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുക വഴി മഞ്ജുവിന് സാധിച്ചു.

  ദിലീപിനെ സംശയമുനയിലാക്കി

  ദിലീപിനെ സംശയമുനയിലാക്കി

  താനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ആദ്യകാല പ്രിയകാമുകനും തന്റെ മകളുടെ അച്ഛനുമായ ദിലീപിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് മഞ്ജു ഗൂഢാലോചന പ്രസംഗം നടത്തിയത്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് തന്നെയായിരുന്നു മഞ്ജുവിന്റെ വാദം. ഇരയ്ക്ക് വലിയ ധാര്‍മ്മിക പിന്തുണയാണ് മഞ്ജു നല്‍കിയത്. ഡബ്ല്യൂസിസിയുടെ പിറവിയുടെ ഉറവിടവും മഞ്ജുവിന്റെ ഈ നിലപാട് തന്നെയായിരുന്നു.

  ശരിക്കും ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍

  ശരിക്കും ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍

  മഞ്ജുവിന്റെ ധീരമായ ആ ചുവടുവെപ്പിനെ ആദരാതിശയങ്ങളോടെയാണ് കേരളം നോക്കിക്കണ്ടത്. ശരിക്കും ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മഞ്ജു മാറി. തുടര്‍ന്നങ്ങോട്ട് കേരളത്തില്‍ നടന്ന സംഭവ വികാസങ്ങളെന്തൊക്കെയായിരുന്നുവെന്ന് കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാവുന്നതാണല്ലോ. പള്‍സര്‍ സുനിയുടെ അറസ്റ്റും തുടര്‍ന്ന് ദിലീപിന്റെ അറസ്‌ററും നടന്നു.

  അവളോടൊപ്പം എന്ന പുതിയ ഒരു മുദ്രാവാക്യം

  അവളോടൊപ്പം എന്ന പുതിയ ഒരു മുദ്രാവാക്യം

  മഞ്ജുവിന്റെ നേതൃത്വത്തില്‍ ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തകരായ വനിതകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടതും നടിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചതും സര്‍ക്കാര്‍ നടിയോടൊപ്പമാണ് എന്ന് പ്രഖ്യാപിച്ചതുമെല്ലാം കേരള ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട സുവര്‍ണ അദ്ധ്യായമാണ്. അവളോടൊപ്പം എന്ന പുതിയ ഒരു മുദ്രാവാക്യം തന്നെ ഇവിടെ പിറവി കൊണ്ടു.

  ദിലീപിനോട് പഴയ എതിർപ്പില്ല

  ദിലീപിനോട് പഴയ എതിർപ്പില്ല

  മഞ്ജുവിന്റെ ഇപ്പോഴത്തെ മൗനത്തിന്റെ ആര്‍ത്ഥിക തലം എന്തെന്ന് പറയാന്‍ എനിക്ക് കഴിയും. ദിലീപിന്റെ വലംകൈയെന്നും മനസാക്ഷി സൂക്ഷിപ്പുകാരനന്നുമൊക്കെയാണല്ലോ പലരും എനിക്കിട്ടിരിക്കുന്ന ഓമനപ്പേരുകള്‍. എന്തായാലും മഞ്ജുവിന്റെ മൗനത്തിന്റെ അര്‍ത്ഥമെന്തെന്ന് ഞാന്‍ തുറന്ന് പറയാം. മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു. പഴയ എതിര്‍പ്പ് മഞ്ജുവിന് ദിലീപിനോട് ഇപ്പോള്‍ ഇല്ല.

  നടി നടത്തിയത് നാടകമെന്ന്

  നടി നടത്തിയത് നാടകമെന്ന്

  ഇതിന് കാരണം മറ്റൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട സംഭവം നടി നടത്തിയ ഒരു നാടകം മാത്രമായിരുന്നുവെന്ന് മറ്റാരെക്കാളും കൂടുതലായി മഞ്ജു ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മഞ്ജു മൗനം പാലിക്കുന്നത് ദിലീപും കുടുംബവുമായി മഞ്ജു മനസ്സ് കൊണ്ട് ഒന്നായി ചേര്‍ന്നു കഴിഞ്ഞത് കൊണ്ടാണ്. മഞ്ജുവുമായി സമരസപ്പെടാത്ത ഒരാള്‍ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ.

  മകൾ അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല

  മകൾ അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല

  അത് മീനാക്ഷിയാണ്. കാവ്യാ മാധവന്‍ പോലും മഞ്ജുവുമായി സമരസപ്പെട്ടു കഴിഞ്ഞു. എന്നാല്‍ മീനാക്ഷി മഞ്ജുവുമായി അകന്ന് തന്നെ നില്‍ക്കുന്നു. അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയില്‍ നിന്നും മീനാക്ഷി കടുകിട വ്യതിചലിച്ചിട്ടില്ല. എന്തുകൊണ്ടാണ് മീനാക്ഷി മാത്രം മഞ്ജുവുമായി സമരസപ്പെടാത്തത്. ഇത്തവണ മഞ്ജു നാഫ അവാര്‍ഡ് പ്രോഗ്രാമിന് അമേരിക്കയിലെക്ക് പോയി. കഴിഞ്ഞ വര്‍ഷവും മഞ്ജു ഇതേ അവാര്‍ഡ് പ്രോഗ്രാമിന് യുഎസിലേക്ക് പോയിരുന്നു.

  പോകരുതെന്ന് കരഞ്ഞ് പറഞ്ഞു

  പോകരുതെന്ന് കരഞ്ഞ് പറഞ്ഞു

  ദിലീപ് ജയിലില്‍ കിടക്കുമ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മഞ്ജുവിന്റെ അമേരിക്കന്‍ യാത്ര. അന്ന് മീനാക്ഷി മഞ്ജുവിനെ ഫോണില്‍ വിളിച്ച് നെഞ്ചത്ത് കൈവെച്ച് പറഞ്ഞതാണ്. അമ്മ അച്ഛന്‍ ജയിലില്‍ കിടക്കുമ്പോള്‍ അമ്മ അമേരിക്കയില്‍ പോയി ആടുകയും പാടുകയും ഒന്നും ചെയ്യരുത്. അമ്മ അച്ഛന് ജാമ്യം കിട്ടാന്‍ വേണ്ടി പരിശ്രമിച്ചില്ലെങ്കിലും സാരമില്ല. അമ്മ അവിടെ വീട്ടിലിരുന്ന് അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കണം.

  മഞ്ജുവിനോട് കടുത്ത പക

  മഞ്ജുവിനോട് കടുത്ത പക

  എന്റെ അച്ഛന്‍ ഒരു പാവമാണ്. ചെയ്യാത്ത തെറ്റിനാണ് അച്ഛനെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നത്. അമ്മ അമേരിക്കയ്ക്ക് പോവല്ലേ.. പക്ഷേ മീനാക്ഷിയുടെ കണ്ണീര് മഞ്ജു കണ്ടില്ല. അമേരിക്കയില്‍ പോയി ആടുകയും പാടുകയും ചെയ്തു. അതിന്റെ പക മീനാക്ഷിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കെടാത്ത കനല് പോലെ. പക്ഷേ മഞ്ജു മാറിയിരിക്കുന്നു. മഞ്ജുവിന്റെ മനസ്സിലിപ്പോള്‍ ദിലീപിനോട് വെറുപ്പില്ല.

  ദിലീപേട്ടൻ എന്നല്ലാതെ വിളിക്കില്ല

  ദിലീപേട്ടൻ എന്നല്ലാതെ വിളിക്കില്ല

  ദിലീപേട്ടന്‍ എന്നല്ലാതെ മറ്റൊരു സംബോധന മഞ്ജുവിന്റെ നാവില്‍ നിന്നും ദിലീപിനെക്കുറിച്ച് വരില്ല. മഞ്ജുവിന്റെ മനസ്സ് മാറിയിരിക്കുന്നു. രമ്യാ നമ്പീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നീ നാല്‍വര്‍ സംഘം ദിലീപിനെതിരെ ഈയിടെ ശീര്‍ഷാസനത്തില്‍ നിന്നിട്ടും മഞ്ജു അവരോടൊപ്പം ചേരാതെ മൗനം അവലംബിച്ചത് മഞ്ജു മനസ്സ് കൊണ്ട് ദിലീപിന്റെ നന്മ തൊട്ടറിഞ്ഞത് കൊണ്ടാണ്.

  cmsvideo
   എന്റെ പേരു പറഞ്ഞു തമ്മിൽതല്ലണ്ട ദിലീപ് | Oneindia Malayalam
   മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്

   മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്

   അതെ, മഞ്ജുവിന്റെ മൗനം അര്‍ത്ഥ ഗര്‍ഭമാണ്. ആ മൗനം തച്ചുടയ്ക്കാന്‍ ദിലീപിനെ നശിപ്പിക്കാനായി നോമ്പ് നോറ്റ് നടക്കുന്ന ഈ ഫെമിനിച്ചികള്‍ക്കെന്നല്ല, സാക്ഷാല്‍ പരമശിവന് പോലും ഇനി കഴിയില്ല. കാരണം മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്. സത്യം ജയിക്കും. സത്യമേവ ജയതേ എന്നാണ് സലിം ഇന്ത്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രസ്താവന.

   English summary
   Salim India reveals about Manju Warrier being silent in Dileep Issue

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more