'ഞാന്‍ ആ ജാതിയായതുകൊണ്ട് പൊലീസ് കേസെടുത്തു; സ്ഥിരം കോടതി കയറിയിറങ്ങി'; സലീം കുമാര്‍ പറയുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് സലീം കുമാര്‍. ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചതാണെങ്കിലും പിന്നീട് ഒരുപാട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സലീം കുമാറിന് അവസരം ലഭിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം താരത്തെ തേടിയെത്തിയിരുന്നു. കൂടാതെ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരത്തിനും താരം അര്‍ഹനായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ നേരിടേണ്ടി വന്ന ഒരു കേസിനെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരു കാസറ്റില്‍ ജാതിയുടെ പേര് പറഞ്ഞതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നേരിടേണ്ടി വന്ന കേസിനെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നേരിടേണ്ടി വന്ന ഒരു കേസിനെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സലീം കുമാറിന്റെ വാക്കുകളിലേക്ക്...

വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ ജയന്‍ എന്ന സുഹൃത്ത്, അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്ന് പറഞ്ഞ് അയാലെ സഹായിക്കാന്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. ഞാനും മണിയും ജയനും സജീവും ചേര്‍ന്ന ഞങ്ങളുടെ ഒരു ഗ്യാങ്ങാണ് ഇതിന് വേണ്ടി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഒരു ചാരിറ്റി എന്ന നിലയിലാണ് കാസറ്റ് ചെയ്തത്.

ഈ കാസറ്റിന്റെ തിരക്കഥയില്‍ കൃഷ്ണന്‍കുട്ടി നായര്‍ ഏത് ജാതിയില്‍പ്പെട്ട ആളാണെന്ന കാര്യം ഉണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ച് താന്‍ ഉള്ളാടന്‍ എന്നാണ് പറയേണ്ടത്. പരിപാടി കഴിഞ്ഞു കാസറ്റ് കച്ചവടം ചെയ്തു. അന്ന് ഏകദേശം അമ്പതിനായിരം രൂപയോളമാണ് കാസറ്റ് വിറ്റ് കിട്ടിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ വീട്ടില്‍ അതിന്റെ പേരില്‍ പൊലീസുകാര്‍ എത്തി.

അന്ന് വീട്ടിലെത്തിയ പൊലീസുകാര്‍ അറസ്റ്റ് വാറന്റുണ്ടെന്നാണ് പറഞ്ഞത്. ഞാന്‍ ശെരിക്കും പേടിച്ചു. ഉള്ളാട മഹാസഭയാണ് കേസ് കൊടുത്തത്. പണ്ട് ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ എന്നു പറഞ്ഞതിനാണ് കേസ് എടുത്തത്. മണിയും സജീവും ഉള്ളാടന്‍ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദളിതര്‍ ആയതുകൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ലെന്ന് സലീം കുമാര്‍ വ്യക്തമാക്കി.

മണിയും സജീവും ദളിതര്‍ ആയതുകൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ല. അവര്‍ ദളിതരായത് കൊണ്ട് അവര്‍ക്ക് അവരുടെ ജാതി പറയാം. പക്ഷെ എനിക്ക് പറ്റില്ല എന്നാണ്. തുടര്‍ന്ന് നിരന്തരം കോടതി കയറി ഇറങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാനൊക്കെ ശ്രമം നടത്തിയെങ്കിലും ഫലമൊന്നും കണ്ടില്ല. എന്നെ എറണാകുളം ഹൈക്കോടതിയിലാണ് ഹാജരാക്കിയത്. ഹരിശ്രീ വേണു എന്ന സുഹൃത്തിന്റെ ജാമ്യത്തില്‍ പിന്നീട് എന്നെ വിട്ടു. എന്നിട്ടും സ്ഥിരം കോടതി കയറി ഇറങ്ങലായി. പിന്നീട് ആ കേസ് തള്ളിപ്പോയെന്നും സലീം കുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications