കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീറാം വെങ്കട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ, ഉത്തരവാദപ്പെട്ട ജോലി ചെയ്യാന്‍ യോഗ്യനല്ല'; പരാതി

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കട്ടറാമിനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി. ശ്രീറാം വെങ്കട്ടരാമന്‍, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തു എന്നും അദ്ദേഹത്തെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം എന്നും എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു.

ശ്രീറാം വെങ്കട്ടറാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം എന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സലീം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

DSSD

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്ന എന്നും ഐ എ എസ് പദവി ഉപയോഗിച്ച് ഇയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തി എന്നും സലീം മടവൂര്‍ പരാതിയില്‍ ആരോപിക്കുന്നു.

'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്

ഭാവിയില്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥന്‍, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നും സലീം മടവൂര്‍ ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും ശ്രീറാം വെങ്കട്ടരാമന്‍ ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗം ബാധിച്ച ശ്രീറാം വെങ്കട്ടരാമന് ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യനല്ല എന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ സലീം മടവൂര്‍ വ്യക്തമാക്കുന്നു.

ശ്രീറാം വെങ്കിട്ടറാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വാഹനമിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയായിരുന്നു സംഭവം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

'ദിലീപ് ഒരിക്കലും അതിജീവിതയെ , അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍'ദിലീപ് ഒരിക്കലും അതിജീവിതയെ , അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
IAS ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി | Oneindia Malayalam

ശ്രീറാം ഓടിച്ച വാഹനത്തിന് 100 കിലോമീറ്ററിലേറെ വേഗമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും, തെളിവു നശിപ്പിക്കലുമടങ്ങുന്ന കുറ്റങ്ങളാണ് ശ്രീറാം വെങ്കട്ടരാമനെതിരെ ചുമത്തിയിരുന്നത്. ശ്രീറാം വെങ്കട്ടരാമനെ തിരികെ സര്‍വീസില്‍ എടുത്ത തീരുമാനത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

English summary
salim madavoor complaint to Central Vigilance Commission against Sriram Venkitaraman IAS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X