Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആർഎസ്എസിന് വേണ്ടി കല്ലെടുക്കുന്ന തുമ്പി,ഗവർണറുടെ തലയിൽ നെല്ലിക്കാ തളം വെക്കണം'

തിരുവനന്തപുരം: വി സിമാരെ നിയമിക്കാൻ പാനലുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. ആർ എസ് എസിന് വേണ്ടി കല്ലെടുക്കുന്ന തുമ്പികളിൽ ഒരാൾ മാത്രമാണ് ഗവർണർ. ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ സർക്കാർ ശിപാർശ മറികടന്ന് ഡോ സിസ രോമസ്സിനെ താൽക്കാലിക വിസിയാക്കിയതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണം. ഈ രാജ്യത്ത് ജനാധിപത്യ ഭരണകൂടങ്ങളാണോ അതോ തലയിൽ നെല്ലിക്കാ തളം വെക്കേണ്ട ഗവർണർമാരാണോ അധികാര കേന്ദ്രങ്ങളെന്ന് സുപ്രീം കോടതി പറയട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

Salim Madavoor Slams Governor

.ഗവർണറുടെ തലയിൽ നെല്ലിക്കാ തളം വെക്കണം.
ഭരണഘടന പറയുന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ ഉപദേശം ഗവർണർ കേൾക്കണമെന്നാണ്. കേരളത്തിലെന്നല്ല രാജ്യത്തെവിടെയായാലും യൂനിവേഴ്സിറ്റി വി.സി മാർ സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നവരായിരിക്കണം. ഗവർണർമാരെ നിയമിക്കുമ്പോൾ രാഷ്ട്രപതി തനിക്ക് തോന്നിയ ആളുകളെ നിയമിച്ചാൽ കേന്ദ്രസർക്കാർ അംഗീകരിക്കുമോ?. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ അരാജകവാദികളെയും മനോനില ശരിയില്ലാത്തവരെയും ഗവർണറാക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞാലും രാഷ്ട്രപതി നിയമിച്ചേ പറ്റൂ. കാരണം ഭരണഘടന അങ്ങനെയാണ് പറയുന്നത്.

'വീണ കുട്ടിയെ വാരിയെടുക്കുന്നതാണ് മലയാളി സാമൂഹ്യ ബോധം; ഇത് മനുഷ്യത്വം മരവിച്ച് ക്രൂരത'
രാജ്യത്ത് യൂനിവേഴ്സിറ്റികളിൽ RSS അജണ്ട നടപ്പിലാക്കാനായി അവർക്ക് വേണ്ടി കല്ലെടുക്കുന്ന തുമ്പികളിൽ ഒന്നുമാത്രമാണ് ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് യഥാർഥ ചരിത്രം ശരിയായും കൃത്യമായും പഠിപ്പിക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.വിസിമാരെ നിയമിക്കാൻ പാനലുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്.

RSS അജണ്ട നടപ്പിലാക്കാൻ പാനലിൽ നിന്നും പരമാവധി അനുയോജ്യനായ വ്യക്തിയെ വി.സിയായി നിയമിച്ച് അമിത് ഷായുടെയും RSS ന്റെയും പ്രീതി പിടിച്ചുപറ്റാനാണ് അദ്ദേഹം ശമിക്കുന്നത്. RSS വി.സി മാർ വന്നാലും വേണ്ടില്ല, എൽ.ഡി.എഫ് സർക്കാർ പ്രതിസന്ധിയിലാവട്ടെയെന്ന സമീപനം കോൺഗ്രസ് മാറ്റണം. ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ സർക്കാർ ശിപാർശ മറികടന്ന് ഡോ: സിസ രോമസ്സിനെ താൽക്കാലിക വിസിയാക്കിയതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണം. ഈ രാജ്യത്ത് ജനാധിപത്യ ഭരണകൂടങ്ങളാണോ അതോ തലയിൽ നെല്ലിക്കാ തളം വെക്കേണ്ട ഗവർണർമാരാണോ അധികാര കേന്ദ്രങ്ങളെന്ന് സുപ്രീം കോടതി പറയട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+