കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരിലെ ക്രിമിനലുകളില്‍ സലീം രാജ് ഇല്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ സലീം രാജ് ഇല്ല. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. എന്നിട്ടും സലീം രാജിനെ ഒഴിവാക്കിക്കൊണ്ടാണ് സംസ്ഥാന പോലീസ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സോളാര്‍ തട്ടിപ്പ് കേസുമുതല്‍ സലീം രാജിന് എതിരെ ആരോപണങ്ങള്‍ ഏറെയാണ്. കടകംപള്ളിയിലും കളമശ്ശേരിയിലും നടത്തിയ ഭൂമിതട്ടിപ്പ് കേസുകളില്‍ പ്രതിയുമാണ് സലീം രാജ്.

Salimraj

ഇതിനിടെ കോഴിക്കോട് ചേവായൂരില്‍ വച്ച് സുഹൃത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് സലീം രാജിനെ. ഹൈക്കോടതി പോലും സലീം രാജിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന സഹായങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

സലീം രാജിനെ കൂടാതെ കെ സുധാകരന്‍ എംപിയുടെ മുന്‍ ഗണ്‍മാനേയും പോലീസിലെ ക്രിമിനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലം ഉള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഇയാളും.

മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനായ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് ഡിവൈഎസ്പിമാരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഹാപ്പി രാജേഷ് കൊലപാതകക്കേസിലേയും പ്രതികളാണ്. രണ്ട് പേരും ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇവരില്‍ ഒരാളെ കഴിഞ്ഞ ദിവസം അനധികൃതമായി ആയുധം കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് ശേഷം തയ്യാറാക്കിയ പട്ടികയാണ് ഇത്. ചെറിയ കേസുകളില്‍ പെട്ടിട്ടുള്ള പോലീസുകാരെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിവ്. അപ്പോഴാണ് ലോകം മുഴുവന്‍ അറിഞ്ഞ കേസുകളിലെ പ്രതികള്‍ പട്ടികയില്‍ നിന്ന് പുറത്ത് കടന്നത്.

English summary
Salimraj excluded from Police criminal list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X