കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ' - വിമർശിച്ച് കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ പ്രതികരിച്ച് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും ആർ എസ് എസ് നേതാവുമായ കുമ്മനം രാജശേഖരന്‍. ഒരു ബാലികയെ വേദിയിൽ കയറ്റി അപമാനിച്ചതിന് ബാലാവകാശ കമ്മീഷൻ എന്തു നടപടി സ്വീകരിച്ചു?.

ഒരു പത്താം ക്ലാസുകാരി പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപാപമെന്ന് വിശ്വസിക്കുന്നവർ അധിവസിക്കുന്ന കേരളമാണ് നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്നതെന്നോർക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണം. ഈ ലിംഗ വിവേചന നടപടിയിൽ അസാധാരണത്വം തോന്നാത്ത ഇവിടുത്തെ നിയമ സംവിധാനമാണ് അതിലും ഭീകരമെന്നും കുമ്മനം വിമർശിച്ചു. ഫേസ്ബുക്ക്‌ കുറിപ്പിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ച് രംഗത്ത് വന്നത്.

1

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഈ ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം കുറിപ്പിലൂടെ പ്രതികരിച്ചു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് കുറിപ്പ് ; -

'നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാർ എന്നവകാശപ്പെട്ട് കുറെ കോപ്രായങ്ങൾ കാട്ടിയ സംസ്ഥാന ഭരണകർത്താക്കളും സാംസ്കാരിക നായക വേഷമിട്ട് അവർക്ക് കുഴലൂതിയവരും മനുഷ്യമതിലു പിടിച്ചവരും ഈ വീഡിയോയ്ക്ക് മറുപടി പറയണം.

നല്ല ഭക്ഷണം നാടിന്റെ അവകാശം; അടിമുടി പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു !നല്ല ഭക്ഷണം നാടിന്റെ അവകാശം; അടിമുടി പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു !

2

നമ്മുടെ കേരളത്തിൽ സമസ്ത , നടത്തിയ ഒരു പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഏതോ പാരിതോഷികം നൽകാൻ വേദിയിലേക്ക് ക്ഷണിക്കുന്നു. കറുത്ത ബുർഖ ധരിച്ച് വേദിയിൽ എത്തിയ പെൺകുട്ടിയെ കണ്ടപാടെ ഉസ്താദിന്റെ ഭാവം മാറുന്നു. പാരിതോഷികം നൽകാൻ വിസമ്മതിച്ച് പെൺകുട്ടിയെ അപമാനിക്കുക മാത്രമല്ല, മേലിൽ ഇതാവർത്തിച്ചാൽ കാണിച്ചു തരാമെന്ന് ഉസ്താദ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമസ്തയുടെ ചടങ്ങാണെന്നറിയില്ലേ രക്ഷിതാവിനെ വിളിക്കൂ എന്ന് പറയുമ്പോൾ വേദിയിലുള്ള മറ്റൊരു രക്ഷിതാവ് പറയുന്നു,എന്റെ കുട്ടിയെ ഞാൻ വിളിച്ചിട്ടില്ല എന്ന്.

3

പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപരാധമാണെന്ന് ആ രക്ഷിതാവ് മനസ്സിലാക്കിയിരിക്കുന്നു! ഒരു പത്താം ക്ലാസുകാരി പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപാപമെന്ന് വിശ്വസിക്കുന്നവർ അധിവസിക്കുന്ന കേരളമാണ് നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്നതെന്നോർക്കുക! ഈ ലിംഗ വിവേചന നടപടിയിൽ അസാധാരണത്വം തോന്നാത്ത ഇവിടുത്തെ നിയമ സംവിധാനമാണ് അതിലും ഭീകരം.

നല്ല ഭക്ഷണം നാടിന്റെ അവകാശം; അടിമുടി പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു !നല്ല ഭക്ഷണം നാടിന്റെ അവകാശം; അടിമുടി പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു !

4

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു ബാലികയെ വേദിയിൽ കയറ്റി അപമാനിച്ചതിന് ബാലാവകാശ കമ്മീഷൻ എന്തു നടപടി എടുത്തുവെന്നും വ്യക്തമാക്കണം.

5

സംസ്ഥാനത്തെ സാമൂഹിക അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ. ലവ് ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മുമ്പ് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാടനും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അവരെ പോലീസ് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാനുള്ള വിഫല ശ്രമമാണ് നടത്തിയത്. ഇതേ അഭിപ്രായം തുറന്നു പറഞ്ഞ സി.പി.എം. മുൻ എം.എൽ.എ. ജോർജ്ജ് എം. തോമസിനെ പരസ്യ ശാസനയെന്ന പാർട്ടി അച്ചടക്ക വാൾ കാട്ടി നാവടക്കിച്ചു.

6

ഇതു കൊണ്ടൊന്നും ജനങ്ങളുടെ ബോധ്യത്തെ ഇല്ലാതാക്കാനാവില്ല. ലവ് ജിഹാദ് വിഷയത്തിൽ ശ്രീമാൻ വെള്ളാപ്പള്ളി നടേശനും ആദരണീയരായ ബിഷപ്പുമാരും സ്വന്തം പാർട്ടിയുടെ മുൻ എം.എൽ.എയും പ്രകടിപ്പിച്ച ആശങ്കകളെപ്പറ്റി സംവാദത്തിന് സി.പി.എം.നെ ക്ഷണിക്കുകയാണ്. തൃക്കാക്കര വേദിയാക്കാം. സ്ഥാനാർത്ഥി ഡോക്ടറാവണോ രോഗിയാവണോ എന്നൊക്കെയുള്ള ബാലിശ വിഷയങ്ങൾ വിട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ചയാവട്ടെ. ജനങ്ങൾ വിധിയെഴുതട്ടെ' .

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

English summary
samastha leader insults student in public; kummanam rajasekharan reacted social media over this matter goes trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X