എല്ലാ പ്രാര്‍ഥനകളും വിഫലം..സന ഫാത്തിമ പോയി!! മൃതദേഹം കണ്ടെത്തി!! ലഭിച്ചത്...

  • By: Sooraj
Subscribe to Oneindia Malayalam

കാസര്‍കോഡ്: പാണത്തൂരില്‍ വച്ചു കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സനയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. അന്നു മുതല്‍ പോലീസും പ്രത്യേക അന്വേഷണസംഘവുമെല്ലാം സനയ്ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കാമെന്നു വരെ സംശയമുയര്‍ന്നിരുന്നു.

1

പുഴയില്‍ നിന്നാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.വീടിനു സമീപത്തുള്ള പവിത്രകയം പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സേനയടക്കം സനയുടെ തിരച്ചിലിനായി എത്തിയിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വീട്ടിന് അരിലികുള്ള കനാലില്‍ സന വീണതായിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒരു വിവരും ലഭിച്ചിരുന്നില്ല.

2

നാടോടികള്‍ സനയെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാടോടികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സനയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം രംഗത്തുവന്നതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കാസര്‍കോഡ് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകളാണ് സന. ഇബ്രാഹിമിന്റെ രണ്ടു കുട്ടികളില്‍ മൂത്തയാളായിരുന്നു നാലു വയസ്സുകാരി.

English summary
Sana fathima died.
Please Wait while comments are loading...