Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

ഹെല്‍സിങ്കി: യുക്തിവാദി നേതാവും റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ സ്ഥാപകനുമായ സനല്‍ ഇടമറുക് വിസ തട്ടിപ്പ് കേസില്‍ പോളണ്ടില്‍ അറസ്റ്റില്‍. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സനലിനെ പോളണ്ടില്‍ വെച്ച്് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. മാര്‍ച്ച് 28-ാം തിയതിയായിരുന്നു സനലിനെ കസ്റ്റഡിയില്‍ എടുത്തത്. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വെച്ചാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. ഫിന്‍ലന്റില്‍ സ്ഥിരതാമസക്കാരനാണ് സനല്‍ ഇടമുറക്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മതനിന്ദ കേസുകളില്‍ പ്രതിയാണ് സനല്‍ 2012-ലാണ് ഫിന്‍ലാന്റിലേക്ക് പോയത്.

Sanal Edamaruk

പിന്നീട് ഇവിടെ തന്നെ തുടരുകയായിരുന്നു. 2018 ല്‍ ആലപ്പുഴ സ്വദേശിനിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ സനലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020 ല്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടൂസ് പുറപ്പെടുവിച്ചിരുന്നത്. സനലിനെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും എന്നാണ് വിവരം.

ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സനലിനെതിരായ മതനിന്ദ കേസുകളില്‍ തുടര്‍ നടപടിയുണ്ടായേക്കും. 2012- ല്‍ മുംബൈ വിലെ പാര്‍ലെയിലെ കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ പ്രതിമയില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്ന വെള്ളം മലിനജലമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം സനല്‍ ഇടമറുക് ആരോപിച്ചിരുന്നു. ഇതോടെ ക്രൈസ്തവ വിശ്വാസികള്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞു.

പിന്നാലെ വിവിധയിടങ്ങളിലായി മതനിന്ദ ആരോപിച്ച് അദ്ദേഹത്തിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കത്തോലിക്ക സഭയ്ക്കെതിരേ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്നം അവസാനിപ്പിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ല. പിന്നീട് മാസങ്ങളോളം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സനല്‍ ഫിന്‍ലഡിലേക്ക് കടന്നത്.

പ്രശസ്ത യുക്തിവാദിയും പത്രപ്രവര്‍ത്തകനുമായ ജോസഫ് ഇടമറുകിന്റെന്റെയും സോളി ഇടമറുകിന്റെയും മകനാണ് സനല്‍. മിശ്രവിവാഹിതരായ ദമ്പതിമാരുടെ മകനായതിനാല്‍ തന്നെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയും മതവും രേഖപ്പെടുത്താതിരിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. ഇതോടെ ജാതിയും മതവും സ്‌കൂള്‍ രേഖകളില്‍ ഇല്ലാത്ത ആദ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ആയി സനല്‍ മാറി.

പതിനഞ്ചാം വയസ് മുതല്‍ യുക്തിവാദ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 1977 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എം ഫില്‍ ബിരുദവും നേടിയിട്ടുണ്ട്. പുസ്തകങ്ങള്‍ രചിക്കുന്നതിനും മുഴുവന്‍ സമയ ഇന്ത്യന്‍ യുക്തിവാദ സംഘത്തിന്റെ പ്രവര്‍ത്തനത്തിനുമായി ആഫ്രോ - ഏഷ്യന്‍ റീ കണ്‍സ്ട്രക്ഷനില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+