• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: മലയാളത്തിന്റെ ഇഷ്ട നായികയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് കുറച്ചുകാലം വിട്ടുനിന്ന അവര്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് ഒട്ടേറെ മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഇതര ഭാഷകളിലും വേഷമിട്ടു. ഇതിനിടെയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരായ കേസും അദ്ദേഹത്തിന്റെ അറസ്റ്റും വാര്‍ത്തകളില്‍ നിറഞ്ഞത്.

മഞ്ജുവാര്യര്‍ നല്‍കിയ പരാതിയിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍. മഞ്ജുവാര്യരോട് പ്രണയം തുറന്നു പറഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് സനല്‍കുമാര്‍ ശശിധരന്‍. കയറ്റം എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. മറ്റൊരു സിനിമ ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും മഞ്ജുവാര്യര്‍ പിന്‍മാറുകയായിരുന്നുവത്രെ...

1

എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്. സഹോദരിക്കൊപ്പം കാറില്‍ യാത്ര ചെയ്യവെ സിവില്‍ വേഷത്തിലെത്തിയ പോലീസുകാര്‍ സംവിധായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ് മാസം മുമ്പായിരുന്നു ഇത്. ഈ വേളയില്‍ ബഹളം വച്ച സനല്‍ കുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2

ആ കേസും അറസ്റ്റും ഒരു ഗൂഢാലോചനയാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ കൗമുദി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതില്‍ മഞ്ജുവാര്യര്‍ക്ക് പങ്കുണ്ടോ എന്ന് എനിക്ക് കൃത്യമായി അറിയില്ല. മഞ്ജു നല്‍കിയ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് തോന്നുന്നില്ല. പ്രണയവും കേസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു.

'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര

3

മഞ്ജുവാര്യരോട് പ്രണയം തുറന്നുപറഞ്ഞിരുന്നു. താങ്കള്‍ നല്ലൊരു മനുഷ്യനാണ് എന്നാണ് അവര്‍ മറുപടി നല്‍കിയത്. പിന്നീട് ആ വിഷയം ഞാന്‍ സംസാരിച്ചിട്ടില്ല. സിനിമയുടെ കാര്യങ്ങള്‍ക്ക് മാത്രമാണ് മെസ്സേജുകള്‍ അയച്ചത്. കയറ്റം എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ കൂടി മഞ്ജുവിനെ ചേര്‍ത്ത് ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും സനല്‍കുമാര്‍ പറഞ്ഞു.

4

പുതിയ സിനിമയ ചെയ്യാന്‍ മഞ്ജുവാര്യര്‍ സമ്മതിച്ചിരുന്നു. സ്‌ക്രിപ്റ്റ് അവര്‍ വായിച്ചിരുന്നു. കോ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. ടൊവിനോ തോമസ്, മുരളീ ഗോപി തുങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സിനിമയാണ് പദ്ധതിയിട്ടതെന്നും സനല്‍കുമാര്‍ വിശദീകരിക്കുന്നു. എന്നാല്‍ അവരുടെ മാനേജരുടെ ഇടപെടല്‍ തനിക്ക് ഇഷ്ടമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

മഞ്ജുവിന്റെ മാനേജര്‍ ചില കൈക്കടത്തല്‍ നടത്തിയപ്പോള്‍ ഇയാളുമായി തനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞു. ആലോചിച്ച് പറയാമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. വ്യക്തിപരമായി പ്രശ്‌നമുണ്ടെങ്കില്‍ ഇതില്‍ അഭിനയിക്കരുതെന്ന് താന്‍ അങ്ങോട്ട് പറഞ്ഞു. ഈ വേളയില്‍ അഭിനയിക്കുന്നില്ലെന്ന് മഞ്ജു പറഞ്ഞുവെന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്' എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടിപ്പിച്ച മറുപടിയുമായി നടൻജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്' എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടിപ്പിച്ച മറുപടിയുമായി നടൻ

6

കയറ്റം എന്ന സിനിമയില്‍ മഞ്ജു നല്ല പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ ചില ശ്രമങ്ങളുണ്ടായി. ചിത്രീകരണത്തിനിടെ മഞ്ഞുമലയില്‍ കുടുങ്ങിയ സംഭവമുണ്ടായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് സിനിമ എടുത്തത്. സിനിമ വില്‍ക്കാനുള്ള അവകാശം പിന്നീട് എനിക്ക് തന്നു. എങ്കിലും മഞ്ജുവാര്യര്‍ ആരെയോ സംരക്ഷിക്കാന്‍ മൗനം പാലിക്കുകയാണെന്നും സനല്‍കുമാര്‍ പറഞ്ഞു.

7

ഞാന്‍ മഞ്ജുവിന്റെ പിന്നാലെ നടന്ന് പ്രണയം പറഞ്ഞുവെന്നാണ് പരാതിയിലുള്ളത്. അത് കള്ളമാണ്. മഞ്ജുവിന് എന്നെ കാണാന്‍ ആഗ്രഹമുണ്ട് എന്ന പരോക്ഷ സൂചന കിട്ടിയതു പ്രകാരം ഞാന്‍ അവരെ കാണാന്‍ പോയെങ്കിലും മാനേജര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ മോശമായി പെരുമാറുകയും മടക്കി അയക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മഞ്ജു എന്നെ വിളിച്ച് കാണാന്‍ വന്നത് എന്തിനായിരുന്നുവെന്ന് അന്വേഷിച്ചെങ്കിലും എനിക്ക് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ അറിയിച്ചു. മഞ്ജുവിനെ ചിലര്‍ നിയന്ത്രിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞുവെന്നും സനല്‍കുമാര്‍ പറയുന്നു.

English summary
Sanal Kumar Sasidharan Revealed What Manju Warrier Replied When He Opens Up His Love Towards Her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X