• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശശി തരൂര്‍ വിജയിക്കരുതെന്നാണ് ആഗ്രഹം; മത്സരിക്കാന്‍ പാടില്ലായിരുന്നു': സനല്‍കുമാര്‍ ശശിധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ മത്സരിക്കാന്‍ പാടില്ലായിരുന്നെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തരാതരം മോദിയെയും പിണറായിയെയും ഒക്കെ പരസ്യമായി പിന്താങ്ങാന്‍ മടിയില്ലാത്ത, തനിക്ക് വേറെയും അവസരങ്ങള്‍ ഉണ്ട് എന്ന് പിറുപിറുക്കുന്ന തരൂര്‍ പ്രവര്‍ത്തകരില്‍ സംശയങ്ങള്‍ മാത്രമേ ഉയര്‍ത്തുവെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.

തന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം മത്സരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് അദ്ദേഹത്തോടുള്ള എല്ലാ സ്‌നേഹബഹുമാനങ്ങളോടും കൂടിയുള്ള എന്റെ അഭിപ്രായമെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

1

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ടുംവണ്ണം പിന്താങ്ങുന്നില്ല എന്നൊരു പരിഭവം പലയിടത്തും കാണുന്നു. പരിഭവിക്കുന്ന മിക്കവാറും പേരും ബിജെപി-സിപിഎം അനുഭാവികളോ കോണ്‍ഗ്രസിനെ വിദൂരമായി നിന്ന് മമതയില്ലാതെ പിന്തുണയ്ക്കുകയും വിമര്‍ശികുകയും ചെയ്യുന്നവരോ ആണെന്നതാണ് വിരോധാഭാസം.

2

ശശി തരൂര്‍ മികച്ച ഒരു പാര്‍ലമെന്ററിയനാണ്, ആദരണീയനായ ഒരു ബുദ്ധിജീവിയാണ്, പണ്ഡിതനാണ്, മികച്ച നയതന്ത്രജ്ഞനാണ്. ഒക്കെ ശരിതന്നെ പക്ഷെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അധ്യക്ഷ പദം അദ്ദേഹത്തിനും അദ്ദേഹം ആ പദവിക്കും യോജിച്ചതാവില്ല എന്നതാണ് എന്റെ അഭിപ്രായം.

3

ശശി തരൂരിനെ പോലെ രാഷ്ട്രീയം ഒരു പ്രൊഫഷന്‍ ആയി കാണുന്ന ഒരാളുടെ കയ്യില്‍ കോണ്‍ഗ്രസ് എന്ന വലിയ പാര്‍ട്ടി എത്തിച്ചേര്‍ന്നാല്‍ ഉള്ള ദുരന്തം എന്തുകൊണ്ട് തരൂറിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെടുന്നവര്‍ കാണുന്നില്ല എന്ന് ഞാന്‍ അതിശയിക്കുന്നു. തനിക്ക് മറ്റ് ധാരാളം അവസരങ്ങള്‍ പുറമെ ഉണ്ട് എന്ന അദ്ദേഹത്തിന്റെ അവകാശവാദം പോലും ഒരു പരോക്ഷ വിലപേശല്‍ ആണ്.

4

ശശി തരൂരിനെ പോലെ രാഷ്ട്രീയം ഒരു പ്രൊഫഷന്‍ ആയി കാണുന്ന ഒരാളുടെ കയ്യില്‍ കോണ്‍ഗ്രസ് എന്ന വലിയ പാര്‍ട്ടി എത്തിച്ചേര്‍ന്നാല്‍ ഉള്ള ദുരന്തം എന്തുകൊണ്ട് തരൂറിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെടുന്നവര്‍ കാണുന്നില്ല എന്ന് ഞാന്‍ അതിശയിക്കുന്നു. തനിക്ക് മറ്റ് ധാരാളം അവസരങ്ങള്‍ പുറമെ ഉണ്ട് എന്ന അദ്ദേഹത്തിന്റെ അവകാശവാദം പോലും ഒരു പരോക്ഷ വിലപേശല്‍ ആണ്.

5

അദ്ദേഹത്തിനു ഒരു മന്ത്രി എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കാരണം അത് ഒരു ഉദ്യോഗം മാത്രമാണ്. പക്ഷെ പരമോന്നത സംഘടനാ ചുമതല എന്നത് അതീവ സങ്കീര്‍ണമായ ഒന്നാണ്. തെരെഞ്ഞെടുപ്പിലൂടെയാണ് ഒരാള്‍ ഒരു സംഘടനയുടെ തലപ്പത്തേക്ക് വരുന്നത് എന്നത് ഒരു കണ്‍കെട്ടാണ്.

6

തന്നെ തലപ്പത്തേക്ക് സ്വീകരിക്കാനുള്ള ഒരു മാനസിക ഐക്യം മത്സരത്തിന് മുന്‍പ് അയാളും മറ്റുള്ളവരും ചേര്‍ന്നുള്ള പാരസ്പര്യം കൊണ്ട് ഉണ്ടായി വരികയാണ് ചെയ്യുന്നത്. നിയമസഭാ ഇലക്ഷന്‍ പോലെ എതിരാളികള്‍ തമ്മിലുള്ള മത്സരമല്ല അത്. സംഘടനയെ ഇണക്കി ചേര്‍ക്കുന്നതിന് ബുദ്ധിപരമായി ഉള്ള ഇടപെടലോ ആശയപരമായ ഔദ്ദത്യമോ മാത്രം കൊണ്ട് സാധ്യമല്ല.

7

അതില്‍ വൈകാരികമായ സമരസപ്പെടലും ബുദ്ധിജീവി-പണ്ഡിത പരിവേഷങ്ങള്‍ക്കും അപ്പുറമുള്ള നേതൃഗുണവും വേണം. മത്സരിക്കില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും എന്തുകൊണ്ട് 'രാഹുല്‍ രാഹുല്‍' എന്ന മുറവിളി ഉയരുന്നു എന്നതിന് കാരണം സംഘടനാപ്രവര്‍ത്തകരില്‍ അയാളോളം വേരോട്ടമുള്ള മറ്റൊരു നേതാവ് ഇല്ല എന്നതിന്റെ തെളിവാണ്.

8

അതുപോലെ തന്നെ ശശിതരൂരിനെ പോലെ ഇത്രയും വ്യക്തിപ്രഭാവമുള്ള ഒരാള്‍ക്ക് എന്തുകൊണ്ട് കാര്യമായ പിന്തുണ കേരളത്തിലെ പ്രവര്‍ത്തകരില്‍ നിന്നുപോലും കിട്ടുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം പ്രവര്‍ത്തകരുടെ മനസ്സില്‍ അദ്ധേഹത്തിന്റെ വേരോട്ടമില്ലായ്മയാണ് കാരണം എന്നു കാണാം.

9

ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍

കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് സംഘടനയെ ശക്തിപ്പെടുത്തും എന്ന് തത്വത്തില്‍ പറയാമെങ്കിലും തെറ്റായ കൈകളില്‍ അത് എത്തി ചേര്‍ന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി സ്വപ്നം യാഥാര്‍ഥ്യമാവാന്‍ അധികം സമയം വേണ്ടി വരില്ല. തരാതരം മോദിയെയും പിണറായിയെയും ഒക്കെ പരസ്യമായി പിന്താങ്ങാന്‍ മടിയില്ലാത്ത, തനിക്ക് വേറെയും അവസരങ്ങള്‍ ഉണ്ട് എന്ന് പിറുപിറുക്കുന്ന തരൂര്‍ പ്രവര്‍ത്തകരില്‍ സംശയങ്ങള്‍ മാത്രമേ ഉയര്‍ത്തു.

10

അദ്ദേഹം വിജയിക്കില്ല. വിജയിക്കാന്‍ പാടില്ല എന്നാണ് ആഗ്രഹം. തന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം മത്സരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് അദ്ദേഹത്തോടുള്ള എല്ലാ സ്‌നേഹബഹുമാനങ്ങളോടും കൂടിയുള്ള എന്റെ അഭിപ്രായം.

English summary
Sanal Kumar Sasidharan Says MP Shashi Tharoor should not contested Congress president election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X