സന്ദീപ് വധക്കേസ്; ഫോൺ സന്ദേശം സ്ഥിരീകരിച്ച് അഞ്ചാംപ്രതി വിഷ്ണു; കേസന്വേഷണം പുരോഗമിക്കുന്നു
തിരുവല്ല: പെരിങ്ങ എൽ.സി.സെക്രട്ടറി പി.ബി. സന്ദീപ്കുമാർ വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പുറത്തുവന്ന ഫോൺ സന്ദേശം തൻ്റേതാണെന്ന് അഞ്ചാംപ്രതി വിഷ്ണുകുമാർ പൊലീസിനോട് സമ്മതിച്ചു. വിഷ്ണുവിൻ്റെ വീട്ടിൽനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ, പ്രതികൾക്ക് നിർദ്ദേശം നൽകിയത് ചങ്ങനാശ്ശേരി സ്വദേശി മിഥുനാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കരുവാറ്റ സ്വദേശി രതീഷിനെയാണ് പ്രതിചേർത്തത്. നാലാംപ്രതി മൻസൂറുമായി അന്വേഷണസംഘം കാസർകോട്ടേക്ക് തിരിക്കും. പൊലീസ് അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം അഞ്ച് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

സന്ദീപ്കുമാറിൻ്റെ കൊലപാതകത്തിന് പിന്നാലെ നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരത്തെ പുറത്തായ ഫോൺ സംഭാഷണം അഞ്ചാംപ്രതി വിഷ്ണുവിൻ്റേതാണെന്നാണ് സ്ഥീരികരണം. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. വിഷ്ണുവിൻ്റെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ, കരുവാറ്റ സ്വദേശി രതീഷിനെയും കേസിൽ പ്രതിചേർത്തു. നാലാംപ്രതി മൻസൂറുമായി അന്വേഷണസംഘം കാസർകോട്ടേക്ക് തിരിക്കും. പ്രതികൾക്ക് കൊലപാതകത്തിനുള്ള നിർദ്ദേശം നൽകിയത് ചങ്ങനാശ്ശേരി സ്വദേശി മിഥുനാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ നിരീക്ഷണത്തിലാണ്.

സന്ദീപ്കുമാറിനെ കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വിരോധമെന്നായിരുന്നു നേരത്തെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയവിരോധവും ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഇതിന് പിന്നാലെയാണ് കൊലപാതകത്തിന് പിന്നാൽ രാഷ്ട്രീയവിരോധമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലും രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, തങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എട്ട് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൃത്യത്തിന് ശേഷം ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതിചേർത്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട അക്രമികളെ 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലെ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിരുന്നു.

സന്ദീപിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന തരത്തിലുള്ള പൊലീസ് നിഗമനത്തെ തള്ളി കോടിയേരി രംഗത്ത് വന്നിരുന്നു. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.
പൊലീസ് നടപടി സർക്കാർ പരിശോധിക്കണം.സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണ്. സിപിഎമ്മും സർക്കാരും രാഷ്ട്രീയ കൊലപാതകമാണെന്നതിൽ ഉറച്ചു നിൽക്കുകയാണ്. ഗൂഢാലോചന നടന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
ജൂഹീ... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications