കേസ് തെളിയുമ്പോള്‍ പിണറായി അരശുംമൂട്ടില്‍ അപ്പുക്കുട്ടനാവരുതെന്ന് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്നും അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ' കള്ളകളി' യെന്ന് വിളിച്ചു പറയരുതെന്നും ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. ബിജെപിക്ക് യുഎഇയുമായി ബന്ധമുണ്ടാക്കാന്‍ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ സഹായം വേണ്ടെന്നും സന്ദീപ് വാര്യര്‍ പഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
'സ്വപ്ന സുരേഷിന്റെ മൊഴിയെന്ന പേരില്‍ കാണിക്കുന്ന ആധികാരികതയില്ലാത്ത രണ്ടുപായ കടലാസിലെ ഏറ്റവും വലിയ തമാശയാണ് യുഎഇയുമായി ബിജെപിയെ അടുപ്പിക്കാന്‍ അനില്‍ നമ്പ്യാര്‍ സ്വപ്നയുടെ സഹായം തേടിയെന്നത് .ഏത് ? യുഎഇ ഭരണാധികാരികള്‍ റെഡ് കാര്‍പ്പറ്റ് സ്വീകരണം നല്‍കിയ നരേന്ദ്ര മോദിയുടെ പാര്‍ട്ടിക്ക് അത്തരമൊരു ബന്ധമുണ്ടാക്കണമെങ്കില്‍ തന്നെ ഇടനിലക്കാര്‍ വേണമെന്നോ ? അതും സ്വപ്നയും നമ്പ്യാരും .
പിണറായി സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് സിപിഎമ്മിന്റെ അനൗദ്യോഗിക വക്താവിനെപ്പോലെ സ്വപ്ന അറസ്റ്റിന് മുമ്പ് വെല്ലുവിളിച്ചത് . അതാരും മറന്നിട്ടില്ലല്ലോ.1) മുഖ്യമന്ത്രിയുടെ നിഴല് പോലെ നാല് വര്‍ഷം കൂടെ നടന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് ബാങ്ക് ലോക്കറില്‍ പങ്കാളി ആയതെന്ന് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് മൊഴി നല്‍കിയിട്ടുണ്ട്. ആ ലോക്കറില്‍ നിന്നാണ് ഒരു കോടി രൂപയും സ്വര്‍ണ്ണവും പിടികൂടിയത് .
2) അതേ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ നിര്‍ദ്ദേശാനുസരണമാണ് ഗൂഢാലോചന നടത്തിയ ഫ്‌ലാറ്റ് വാടകക്ക് എടുത്ത് നല്‍കിയതെന്ന് മുഖ്യന്റെ ഐ ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട് . മൊഴിയായി ആവര്‍ത്തിച്ചതായും പറയുന്നു.ുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മില്‍ ബന്ധമില്ല , എന്നാല്‍ അനില്‍ നമ്പ്യാരും ബിജെപിയും തമ്മില്‍ ബന്ധമുണ്ട് എന്ന വിചിത്ര ന്യായീകരണമാണ് സിപിഎം നേതാക്കളുടേത് .
സ്വര്‍ണ്ണക്കടത്ത്, അനധികൃത നിയമനം, കണ്‍സള്‍ട്ടന്‍സി കൊള്ള, ലൈഫ് ഫ്‌ളാറ്റ് തട്ടിപ്പ്, ഖുറാന്‍ വിതരണം തുടങ്ങി സകലമാന തട്ടിപ്പും പിടിക്കപ്പെട്ട ജാള്യതയില്‍ നില്‍ക്കുന്ന സിപിഎമ്മും പിണറായി വിജയനും അനില്‍ നമ്പ്യാരെ പരിചയാക്കി തടി രക്ഷിക്കാന്‍ വൃഥാ ശ്രമം നടത്തുകയാണ് .അന്വേഷണം നിക്ഷ്പക്ഷമായും സത്യസന്ധമായും നടക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അവസാനം അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുമ്പോള്‍ കള്ളക്കളി കള്ളക്കളി എന്നാര്‍ത്തു വിളിച്ച് ബോര്‍ഡ് തട്ടിക്കളയുന്ന അരശുംമൂട്ടില്‍ അപ്പുക്കുട്ടനാവരുത് എന്നേ പിണറായി വിജയനോട് പറയാനുള്ളൂ.'
ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യ സ്ഥാനാര്‍ത്ഥി; രമേശ് ചെന്നിത്തലയുടെ മറുപടി