• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്‍'; മാതൃഭുമിക്കെതിരെ സന്ദീപ് വാര്യര്‍, നിയമനടപടി സ്വീകരിക്കും

Google Oneindia Malayalam News

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ബി ജെ പി ഭരിക്കുന്ന കര്‍ണാടകയിലെ ഊര്‍ജ മന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങല്‍ പുറത്തുവന്നതിന് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.

അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്

1

അതേസമയം, വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. മാതൃഭൂമി പുറത്തുവിട്ട വാര്‍ത്ത പെയ്ഡ് ന്യൂസാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്റെ പ്രതികരണം പോലും ഉള്‍പ്പെടുത്താതെ വാര്‍ത്ത നല്‍കിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചതെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

2

നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമക്കുന്നത് തോന്നിവാസമാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ വാക്കുകളിലേക്ക്....

3

ഷാജി കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്‍. മാതൃഭുമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും .
കര്‍ണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനില്‍ കുമാര്‍ജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങില്‍ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി പോയതാണ് .

4

രജിത്തിന്റെ കൂടെയാണ് ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു . ആ ഫോട്ടോയില്‍ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരണ്‍ വന്നതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റും ?

5

ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരന്‍ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ് . ഉണ്ടെങ്കില്‍ തെളിവ് സഹിതം വാര്‍ത്ത പൊളിയുമായിരുന്നു . എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയത് സ്‌ക്രീന്‍ ഷോട്ട് പുറത്തു വിടുന്നു .

6

അന്ന് ആ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഷാജ് കിരണ്‍ അന്നേ അകത്തായേനെ . ഷാജ് കിരണ്‍ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളില്‍ പോലും പറഞ്ഞിട്ടുമില്ല . കുറെ കാലമായി എനിക്കെതിരെ വാര്‍ത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നോടുള്ള സ്‌നേഹവും വിശ്വാസവും തകര്‍ക്കാനുള്ള ഭാഗമായാണ് ഈ വാര്‍ത്ത ചെയ്തതെന്നും അറിയാം .

7

നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമക്കുന്നത് തോന്നിവാസമാണ് . എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ് കിരണിനെതിരെ നല്‍കിയ ഇ മെയില്‍ പരാതിയുണ്ട് . എന്റെ പ്രതികരണം പോലും ഉള്‍പ്പെടുത്താതെ വാര്‍ത്ത നല്‍കിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത് . പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാര്‍ത്ത ചെയ്യുമ്പോള്‍ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ ?- സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

8

അതേസമയം, 2021 സെപ്റ്റംബര്‍ 24ന് ആണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യയും ഷാജ് കിരണിന്റെ സുഹൃത്ത് രഞ്ജിത്ത് എന്നയാള്‍ക്കൊപ്പം കര്‍ണടക മന്ത്രി വി സുനില്‍ കുമാറിന്റെ വീട്ടില്‍ വച്ചുള്ള ചിത്രങ്ങളാണിത്. ഷാജ് കുമാറിനെ കുറിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്.

9

സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചെന്നാണ് വിവരം. ഷാജ് കിരണുമായി തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിന്റെ ചുമതലയിലുള്ള മന്ത്രിയായിരുന്നു വി സുനില്‍കുമാര്‍. ഈ കൂടിക്കാഴ്ച ചിത്രങ്ങളോട് ബി ജെ പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

  ബിജെപി കുരുക്കില്‍; ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ചിത്രങ്ങള്‍ബിജെപി കുരുക്കില്‍; ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ചിത്രങ്ങള്‍

  English summary
  Sandeep G Varier says that the news released by Mathrubhumi against him is paid news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X