കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെയെങ്കിൽ എല്ലാ മാസവും നടതുറക്കുന്ന തന്ത്രി 365 ദിവസവും ബ്രഹ്മചാരിയാകേണ്ടേ? സന്ദീപാനന്ദഗിരി

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടക്കം മുതൽ അനുകൂലിക്കുന്ന ആളാണ് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിലെ പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് സ്വാമി സന്ദീപാനന്ദഗിരിയുടെ വാദം. സന്നിധാനത്തെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ രാഹുൽ ഈശ്വറിനെതിരെയും താഴമൺ കുടുംബത്തിനെതിരെയും രൂക്ഷവിമർശനങ്ങളാണ് ചാനൽ ചർച്ചകളിൽ സന്ദീപാനന്ദ ഗിരി ഉന്നയിക്കുന്നത്.

അയ്യപ്പൻ ഞങ്ങളുടെ വികാരമാണ് എന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങുന്ന സവർണർ ധനസമാഹരണത്തിനുള്ള ഉപാധിയായി മാത്രമായാണ് അയ്യപ്പനെ കാണുന്നതെന്നാണ് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെടുന്നത്. തന്ത്രിയുടെ ബ്രഹ്മചര്യവ്രതത്തെ ചോദ്യം ചെയ്യുകയാണ് സന്ദീപാനന്ദഗിരി ഇപ്പോൾ.

തന്ത്രി ബ്രഹ്മചാരിയാകേണ്ടേ

തന്ത്രി ബ്രഹ്മചാരിയാകേണ്ടേ

ശബരിമല ദർശനത്തിന് നാൽപ്പത്തിയൊന്ന് ദിവസത്തെ ബ്രഹ്മചര്യ വ്രതം വേണമെന്നിരിക്കെ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ? ചോദ്യം പ്രസക്തവും ലളിതവുമാണ്"- സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിപ്പിൽ ചോദിക്കുന്നു.

വിധിയെ അനുകൂലിച്ച്

വിധിയെ അനുകൂലിച്ച്

ശബരിമലയിലെ അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റുകയാണെന്നും ബ്രഹ്മചര്യസങ്കൽപ്പത്തെ അപമാനിക്കുകയാണ് ഭക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതിഷേധക്കാർ ചെയ്യുന്നതെന്നും സന്ദീപാനന്ദഗിരി മുൻപും വിമർശിച്ചിരുന്നു. ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ആളായ അയ്യപ്പനെ സ്ത്രീകൾക്ക് കാണാൻ പാടില്ലെന്ന് പറയുന്നവർ അയ്യപ്പനെ അവഹേളിക്കുകയാണെന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ വിമർശനം.

തന്ത്രി കുടുംബത്തിനെതിരെ

തന്ത്രി കുടുംബത്തിനെതിരെ

അയ്യപ്പൻ ഒരു വികാരമാണ് എന്ന് പറയുന്ന സവർണ വർഗം പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാത്രമാണ് അയ്യപ്പനെ കാണുന്നതെന്നും അവർണന്റെ ക്ഷേത്രം അവർ കൈയ്യടക്കിയതാണെന്നും മുൻപ് സന്ദീപാനന്ദഗിരി വിമർശിച്ചിരുന്നു. ഇത് രണ്ടാം ക്ഷേത്രപ്രവേശനത്തിന്റെ സമയമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

തല്ലും തലോടലും

തല്ലും തലോടലും

സ്വാമി സന്ദീപാനന്ദഗിരി ശബരി വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ രണ്ട് രീതിയിലാണ് സമൂഹമാധ്യമങ്ങൾ സ്വീകരിക്കുന്നത്. ഹിന്ദു സന്യാസി ആയിരിന്നിട്ട് കൂടി ശബരിമല പോലെയൊരു പുണ്യാഭൂമിയിലെ ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിന് കൂട്ടുനിൽക്കുന്നത് തെറ്റാണെന്ന വിമർശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. എന്നാൽ പുരോഗമനപരമായി കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റേതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ശബരിമല വിഷയത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്ന അഭിപ്രായപ്രകടനങ്ങൾക്ക് ചുവടെ നിരവധിപേരാണ് രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തുന്നത്.

 ചാനൽ ചർച്ചയിലും

ചാനൽ ചർച്ചയിലും

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് സ്വാമി സന്ദീപ് ചൈതന്യ. മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ ആചാരങ്ങളെ ഊന്നിപ്പറഞ്ഞുകൊണ്ട് സംസാരിച്ച ദീപ രാഹുൽ ഈശ്വറിനെ അതേ ആചാരങ്ങളുടെ പേരിൽ സന്ദീപാനന്ദഗിരി ചോദ്യം . ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ‌ ദീപയെ വേളി കഴിക്കുകയായിരുന്നോ, സംബന്ധം ചെയ്യുകയായിരുന്നോ അതോ വിവാഹം കഴിക്കുകയായിരുന്നോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു ചോദ്യം. ദീപാ രാഹുൽ ഈശ്വറിനെ പൊളിച്ചടുക്കി സന്ദീപാനന്ദഗിരി എന്ന തരത്തിൽ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പരിപൂര്‍ണ തളര്‍ന്നു! സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണംശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പരിപൂര്‍ണ തളര്‍ന്നു! സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

"ആ ഉളുപ്പില്ലായ്മയാണ് എനിക്ക് ഞെട്ടല്‍.. രാഹുല്‍ ഈശ്വറിനെ തേച്ചൊട്ടിച്ച് ശ്രീചിത്രന്‍

English summary
sandeepanadhagiri comment on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X