• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; ബഹ്റൈനിൽ ജോലിചെയ്യുന്ന സംഘപരിവാർ പ്രവർത്തകന്റെ പണി പോയി

  • By Desk

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഘപരിവാർ പ്രവർത്തകനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്ന വിജയകുമാർ പിള്ളയെന്ന ആളാണ് മാധ്യമപ്രവർത്തക സുനിതാ ദേവദാസിന് അശ്ലീല സന്ദേശം അയച്ചത്.

സംഭവം വിവാദമായതോടെ വിജയകുമാർ പിള്ള ജോലി ചെയ്തിരുന്ന വികെഎല്‍ ഹോള്‍ഡിംഗ്‌സ് ആന്റ് അല്‍ നമല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഇയാൾ തനിക്ക് അയച്ച സന്ദേശത്തെ കുറിച്ചും ജോലി പോയ സംഭവത്തെ കുറിച്ചും സുനിത ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം

 ഞെട്ടിപ്പോയി

ഞെട്ടിപ്പോയി

പ്രിയപെട്ടവരെ,1 .ഇന്നലെ രാവിലെ ഉണർന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു മെസേജ് വായിച്ചു കൊണ്ടാണ്.

Vijaya Kumar Pillai എന്നൊരു സംഘി എനിക്കൊരു മെസേജ് അയച്ചിരിക്കുന്നു. "******************" എന്ന്. സത്യത്തിൽ ഞെട്ടിപ്പോയി. അസ്വസ്ഥതയായി. ശരീരം വിൽക്കുന്നവളല്ല. പലരോടൊപ്പം കഴിയുന്നവളല്ല. വിളിക്കുന്നവരോടൊപ്പം പോകുന്നവളല്ല. ഞാൻ ആരെന്നു പോലും അയാൾക്ക് അറിയില്ല. ഞാൻ ചെയ്ത കുറ്റം പ്രധാനമന്ത്രിയെ വിമർശിച്ചു എന്നതാണ്. അതിനുള്ള ശിക്ഷ ഇതാണെന്നു അയാൾ നിശ്ചയിക്കുന്നു. അതെന്നോട് പറയുന്നു.

 സ്ത്രീകളും രാഷ്ട്രീയം പറയും

സ്ത്രീകളും രാഷ്ട്രീയം പറയും

സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്. അവളുടെ കെട്ട്യോൻ പോരാ. ഞാൻ നല്ല മിടുക്കൻ ആൺകുട്ടിയാണ്. എന്റെ കയ്യിൽ ഒന്ന് കിട്ടിയാൽ അവളുടെ കഴപ്പ് ഞാൻ തീർക്കും . പിന്നെയവൾ രാഷ്ട്രീയം പറയുന്നത് പോയിട്ട് ആഹാരം കഴിക്കാൻ പോലും വാ തുറക്കില്ലെന്ന് .സ്ത്രീകളും രാഷ്ട്രീയം പറയും, ഭരണകർത്താക്കളെ വിമർശിക്കും, ആനുകാലിക വിഷയങ്ങളിൽ അഭിപ്രായം പറയും. അത് അവരുടെ രാഷ്ട്രീയ ബോധമാണ്. അവരും സാമൂഹ്യജീവിയാണ് എന്ന കാര്യം എന്നാണ് ഇത്തരം ആണുങ്ങൾ മനസിലാക്കുക?

 രാഷ്ട്രീയ സംവാദമാണ് ആവശ്യം

രാഷ്ട്രീയ സംവാദമാണ് ആവശ്യം

സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സെക്സ് അല്ല. അവരും നിങ്ങളെ പോലെ മനുഷ്യരാണ്. അവർക്കുമുണ്ട് പൊതുകാര്യങ്ങളിലൊക്കെ താല്പര്യം. രാഷ്ട്രീയം പറയുന്ന സ്ത്രീയെ റേപ്പ് ചെയ്താൽ വിഷയം തീരില്ല. രാഷ്ട്രീയ സംവാദമാണ് ആവശ്യം. നിങ്ങൾ എന്ത് കൊണ്ട് ആ കാര്യത്തോട് വിയോജിക്കുന്നു എന്ന് മാന്യമായ ഭാഷയിൽ പറയുക. കാര്യകാരണ സഹിതം.രാഷ്ട്രീയം പറയുന്ന സ്ത്രീകൾ വെടിയാണ്, പിഴയാണ് എന്നൊക്കെ പറഞ്ഞത് കൊണ്ട് വിഷയം തീരില്ല.

" അവൾ രാത്രി ഇറങ്ങി നടന്നു " എന്നാണ്

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം പറയുന്നവരോട് ഇത്തരത്തിൽ പെരുമാറുന്ന Vijaya Kumar Pillai യും ബാക്കിയുള്ളവരും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളാണ്. ഓൺലൈനിൽ ആയതു കൊണ്ട് മെസേജ് അയക്കുന്നു. കമന്റ് ഇടുന്നു. നേരിട്ട് കിട്ടിയാൽ റേപ്പ് ചെയ്യും. ദൽഹി പെൺകുട്ടിയെ ബലാൽസംഗം ചെയ്തിട്ട് റേപ്പിസ്റ്റുകൾ പറഞ്ഞത് " അവൾ രാത്രി ഇറങ്ങി നടന്നു " എന്നാണ്. രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യാം എന്ന്.

 ആത്മാഭിമാനത്തോടെയാണ്

ആത്മാഭിമാനത്തോടെയാണ്

2 . ഇന്നുണർന്നത് ആത്മാഭിമാനത്തോടെയാണ്. Vijaya Kumar Pillaiജോലി ചെയ്തിരുന്നത് ബഹറിനിൽ VKL Holdings and Al Namal Group of Companies ൽ ആണ്. അതിന്റെ ഉടമ ഒരു മലയാളിയാണ്. വർഗീസ് കുര്യൻ. ഇന്നലെ ഞാൻ ഫേസ്‌ബുക്കിൽ Vijaya Kumar Pillai ഇങ്ങനെ പറഞ്ഞെന്നു പോസ്റ്റ് ഇട്ടപ്പോ തൊട്ട് എന്റെ സുഹൃത്തുക്കൾ ഇതിന്റെ പുറകെ തന്നെ ആയിരുന്നു. പലരും കമ്പനി അഡ്രസ് എടുത്തു മെയിൽ അയച്ചു.

 കമ്പനി പിരിച്ചു വിട്ടു എന്നതാണ്

കമ്പനി പിരിച്ചു വിട്ടു എന്നതാണ്

കമ്പനിയുടെ ഫേസ്‌ബുക്കിൽ പോയി കമന്റ് ഇട്ടു. വർഗീസ് കുര്യനോടും മകനോടും പലരും നേരിട്ട് തന്നെ കാര്യം പറഞ്ഞു. സത്യത്തിൽ ബഹറിൻ ഒരു കുഞ്ഞു രാജ്യമാണ്. അവിടെയുള്ള മനുഷ്യരൊക്കെ ഇത് സീരിയസ് വിഷയമായിട്ട് തന്നെ എടുത്തു(https://www.facebook.com/photo.php?fbid=1299436413586383&set=a.171420263054676&type=3&theater)ഇന്നുണർന്നപ്പോൾ കണ്ട വാർത്ത Vijaya Kumar Pillai യെ കമ്പനി പിരിച്ചു വിട്ടു എന്നതാണ്.

 സംഘികൾക്ക് ഇത് സമർപ്പിക്കുന്നു

സംഘികൾക്ക് ഇത് സമർപ്പിക്കുന്നു

3ഒരാളുടെ ജോലി കളയുന്നത് നല്ലതാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേര് ഈ വഴി വരും എന്നെനിക്കറിയാം. ആരുടെയും ജോലി കളയുന്നത് നല്ല കാര്യമല്ല. ഇയാൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടല്ല ഇയാളുടെ ജോലി പോയത്. ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാൻ വേണ്ടി സെക്സ് ചോദിച്ചിട്ടാണ്. രാഷ്ട്രീയം പറയുന്ന, സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ മുഴുവൻ വഴിപിഴച്ചവരും വെടികളുമാക്കുന്ന എല്ലാ പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്കും പ്രത്യേകിച്ച് സംഘികൾക്ക് ഇത് സമർപ്പിക്കുന്നു.

 കൂടെ നിന്നത് ആയിരങ്ങളാണ്

കൂടെ നിന്നത് ആയിരങ്ങളാണ്

കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. കാരണം ഏറ്റവും വലിയ മുറിവ് ആത്മാഭിമാനത്തിനു ഏൽക്കുന്ന മുറിവാണ്. ശരീരത്തിൽ തൊട്ടാൽ മാത്രമല്ല സ്ത്രീകൾ അപമാനിതരാവുക. ഇത്തരത്തിൽ സൈബർ റേപ്പുകളും വലിയ വിഷയം തന്നെയാണ്. അത് മനസിലാക്കി കൂടെ നിന്നത് ആയിരങ്ങളാണ്.

 ഒരു മാതൃകയായി മാറട്ടെ

ഒരു മാതൃകയായി മാറട്ടെ

VKL Holdings and Al Namal Group of Companies ചെയ്തത് ഒരു മാതൃകയായി മാറട്ടെ. പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും. അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി.

ഇവിടെ തന്നെ കാണും

എല്ലാവരെയും ഹൃദയത്തോട് ചേർത്ത് കെട്ടിപ്പിടിക്കുന്നു. അത്രയും മുറിവേറ്റ ഒരു സ്ത്രീയുടെ സ്നേഹപ്രകടനങ്ങൾ ഇങ്ങനെയൊക്കെ ആവുമായിരിക്കും.

NB: ഞാൻ ഇവിടെ തന്നെ കാണും. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം പറഞ്ഞു കൊണ്ട്. അനിൽ നമ്പ്യാരോക്കെ പറയുന്നത് കേട്ട് പാവപ്പെട്ട സംഘികൾ സൈബർ റേപ്പുമായി ഇതുവഴി വരരുത്. ഇത് പോലെ പണി കിട്ടും.Sunitha Devadas

English summary
Sanghparivar activist terminated for sending vulgar message to journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X