കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകന്‍റെ വാഹനാപകടം: സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാജപ്രചരണം

  • By Aami Madhu
Google Oneindia Malayalam News

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ നടത്തിയത്. പിണറായിയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ വിധി സമ്പാദിച്ചതെന്നായിരുന്നു തുടക്കം മുതല്‍ പ്രചാരണം. ഇപ്പോഴും സിപിഎം തന്നെയാണ് ശബരിമല വിഷയത്തില്‍ സംഘപരിവാറിന്‍റെ പ്രധാന ശത്രു.

ഇപ്പോള്‍ സംഘപരിവാര്‍ ആഘോഷിക്കുന്നത് ഒരു സിപിഎം പ്രവര്‍ത്തകന്‍റെ മരണമാണ്. വാഹനാപകടത്തില്‍ പെട്ട സിപിഎം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്തയെ അയ്യപ്പ ജ്യോതിക്ക് കല്ലെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ട രീതിയില്‍ സംഘപരിവാര്‍ പേജുകളില്‍ ആഘോഷിക്കുകയാണ്.

 വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

യുവതീപ്രവേശനത്തിന് എതിരെ സംഘപരിവാരിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പ ജ്യോതി സംഘടിപ്പിച്ചിരുന്നു. കണ്ണൂരില്‍ നടത്തിയ അയ്യപ്പ ജ്യോതിക്കിടെ കല്ലെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു എന്ന പേരിലാണ് ഇപ്പോള്‍ പയ്യന്നൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ യുവാവിന്‍റെ ചിത്രം സംഘപരിവാര്‍ ആഘോഷിക്കുന്നത്.

 ദാരുണമായി കൊല്ലപ്പെട്ടു

ദാരുണമായി കൊല്ലപ്പെട്ടു

കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവര്‍ വാഹനാപകടത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതില്‍ അഖിലേഷ് സിപിഎം പ്രവര്‍ത്തകനാണ്.

 സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും

സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും

അഖിലേഷിന്‍റെ ചിത്രമാണ് വ്യാജ വാര്‍ത്തയ്ക്ക് വേണ്ടി സംഘപരിവാര്‍ ഉപയോഗിക്കുന്നത്. ഇയാളുടെ ബൈക്കപകടത്തിന്‍റെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്.

 അടിക്കുറിപ്പ് ഇങ്ങനെ

അടിക്കുറിപ്പ് ഇങ്ങനെ

പയ്യന്നൂരില്‍ അയ്യപ്പ ജ്യോതിക്ക് കല്ലറിഞ്ഞവന്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

 സ്ത്രീപ്രവേശനത്തിന് എതിര്

സ്ത്രീപ്രവേശനത്തിന് എതിര്

അതേസമയം സിപിഎം പ്രവര്‍ത്തകന്‍ ആണെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്തയാളാണ് അഖിലേഷ് എന്നത് അയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്.

 ശബരിമലയെ സംരക്ഷിക്കും

ശബരിമലയെ സംരക്ഷിക്കും

പ്രാണന്‍ കൊടുത്തും ശബരിമല വിശ്വാസം സംരക്ഷിക്കും, വിധി എന്തുമാകട്ടെ അയ്യപ്പനൊപ്പം തുടങ്ങിയ പോസ്റ്റുകള്‍ അഖിലേഷ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.

 സംഘപരിവാര്‍ ഗ്രൂപ്പുകള്‍

സംഘപരിവാര്‍ ഗ്രൂപ്പുകള്‍

ചെഗുവരയുടെ ടൗവ്വല്‍ തലയില്‍ കെട്ടിയുള്ള ചിത്രവും അഖിലേഷിന്‍റെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സിപിഎം പ്രവര്‍ത്തകന്‍റെ വിധി എന്ന നിലയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

English summary
sanghparivar fake news about ayyappa jyothy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X