സഞ്ജിത്ത് കൊലപാതകം: മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്. കൊലപാതകത്തിന് സഹായം നൽകിയവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ചവരെയും കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. ആറുപേരുടെ ലുക്കൗട്ട് നോട്ടീസാണ് പൊലീസ് പുറത്തിറക്കുക. പ്രതികൾക്ക് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മോദിയില്ലെങ്കില്‍ ബിജെപിയുണ്ടോ? ബിജെപിയില്‍ ചേരില്ല, കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല- പ്രശാന്ത് കിഷോര്‍
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് 40 ദിവസം കഴിയുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് അന്വേഷണസംഘത്തിന് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൾസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനിയും സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പിടികൂടാനുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇതുവരെ കേസിൽ 12 പേരെ പ്രതി ചേർത്തിട്ടുണ്ട്.
ഇതിനിടെ, പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാട്ടി സഞ്ജിത്തിൻ്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. പൊലീസ് അന്വേഷണത്തിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാൻ കഴിയില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ കേന്ദ്ര ഏജൻസി ഇടപെടണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സഞ്ജിത്തിൻ്റെ കുടുംബം കൊച്ചി സി.ജെ.എം കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ കോടതി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ഏത് കൊട്ടാരത്തിലെ മഹാറാണിയാണ്; ശ്രീലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കഴിഞ്ഞ നവംബർ പതിനഞ്ചിന് പട്ടാപ്പകല്‍ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടികൊലപ്പെടുത്തിയത്. കാറിലെത്തിയ അക്രമിസംഘമായിരുന്നു സംഭവത്തിന് പിന്നിലുണ്ടായിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.