കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജുവിന്റെ മുന്നില്‍ പള്ളിയും ഇടവകയും തോറ്റു; കല്യാണം നടക്കും

Google Oneindia Malayalam News

തൃശൂര്‍: പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തതിന്റെ പേരില്‍ വിലക്ക നേരിട്ട റാഫേലിന്റെ കുടുംബത്തിന് ഒടുവില്‍ വിജയം. റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം പളളിയില്‍ തന്നെ വച്ച് നടത്താന്‍ ധാരണയായി.

ഓല്ലൂര്‍ ഫൊറാന പള്ളിയിലെ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച കരിമരുന്ന്പ്രയോഗത്തിനെതിരെയാണ് റാഫേലിന്റെ കുടുംബം കോടതിയെ സമീപിച്ചത്. ഇതോടെയാണ് പള്ളി അധികൃതരും ഇടവകയും ഇവര്‍ക്കെതിരെ തിരിഞ്ഞത്. റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം പള്ളിയില്‍ വച്ച് നടത്താന്‍ അനുവദിയ്ക്കാതിരിയ്ക്കുക എന്ന രീതിയിലേയ്ക്ക് പോലും വിവാദം നീങ്ങി.

റാഫേലിന്റെ കുടുംബത്തിനെതിരെ ഇടവകയിലെ വിശ്വാസികള്‍ പ്രതിഷേധ മാര്‍ച്ച നടത്തിയതോടെയാണ് വിവാദം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ സഭാ അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

ചര്‍ച്ച

ചര്‍ച്ച

ഡിസംബര്‍ 24 നാണ് തൃശൂര്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ സഭ അധികൃതരും റാഫേലിന്റെ കുടുംബവും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ജില്ലാ കളക്ടറുടേയും അസിസ്റ്റന്റ് കമ്മീഷണറുടേയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ക്രിസ്മസ് ദിനത്തില്‍ കാര്യങ്ങള്‍ക്ക് രമ്യമായ പരിഹാരമായി

നഷ്ടപരിഹാരം

നഷ്ടപരിഹാരം

റാഫേലിന്റെ കുടുംബത്തിന് പള്ളി വക വലിയൊരു തുക നഷ്ടപരിഹാരം നല്‍കും.

വിവാഹം നടത്തും

വിവാഹം നടത്തും

റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം ഒല്ലൂര്‍ ഫോറാന പള്ളിയില്‍ വച്ച് തന്നെ നടത്തും. ജനുവരി 3 നാണ് വിവാഹം.

പശ്ചാത്തപിയ്ക്കും

പശ്ചാത്തപിയ്ക്കും

ഡിസംബര്‍ 27 ഞായറാഴ്ച പള്ളിയില്‍ നടന്ന നാല് കുര്‍ബാനകളിലും പള്ളിവികാരി പശ്ചാത്താപം അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. അത് നടക്കുകയും ചെയ്തു.

വിവാഹത്തിന് സഹകരണം

വിവാഹത്തിന് സഹകരണം

സഞ്ജുവിന്റെ വിവാഹത്തിന് എല്ലാ ഇടവക അംഗങ്ങളും സഹകരിയ്ക്കണം എന്നും പള്ളി വികാരി കുര്‍ബാനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരിമരുന്നിന് നിയന്ത്രണം

കരിമരുന്നിന് നിയന്ത്രണം

വരും വര്‍ഷങ്ങളില്‍ ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിയ്ക്കും അത്.

കേസുകളെല്ലാം പിന്‍വലിയ്ക്കും

കേസുകളെല്ലാം പിന്‍വലിയ്ക്കും

സഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പള്ളിയ്‌ക്കെതിരെ നല്‍കിയ എല്ലാ കേസുകളും പിന്‍വലിയ്ക്കുമെന്ന് റാഫേലിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം ജനസേവനത്തിന്

നഷ്ടപരിഹാരം ജനസേവനത്തിന്

പള്ളിയില്‍ നിന്ന് ലഭിയ്ക്കുന്ന നഷ്ടപരിഹാരത്തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആയിരിയ്ക്കും ഉപയോഗിയ്ക്കുക എന്ന് സഞ്ജു ടി റാഫേല്‍ അറിയിച്ചു.

സഞ്ജുവിന്‍റെ പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജു ഇക്കാര്യങ്ങള്‍ അറിയിച്ചത്. സഞ്ജുവിന്‍റെ പോസ്റ്റ് വായിക്കാം

English summary
Sanju T Rapheal's marriage will be solemnized by church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X